
വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരന്റെ പ്രചാരണത്തിന് പ്രവർത്തകരില്ല. സ്ഥാനാർത്ഥിയുടെ വാഹന പര്യടനത്തിനു പോലും ആളില്ല.മുട്ടട വാർഡില്‍ അകമ്പടിയായി എത്തിയത് 5 ബൈക്കുകള്‍ മാത്രം ആണ്. മുരളീധരനെ സ്വീകരിക്കാനും ആളെ കിട്ടാനില്ല.
വൈഷ്ണ സുരേഷിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്ത വാർഡാണ് മുട്ടട. ഗൃഹസന്ദർശനത്തിന് ആളെ എത്തിക്കുന്നത് പുറത്തുനിന്ന് ആണ്. മണ്ഡലത്തിലെ സംഘടനാ പ്രശ്നങ്ങള്‍ തിരിച്ചടിയായി എന്ന് ആണ് നേതാക്കള്‍ തന്നെ പറയുന്നത്. . മണ്ഡലത്തിലെ പ്രധാന പ്രവര്‍ത്തകര്‍ ശബരിനാഥനും വിഎസ്.ശിവകുമാറിനുമായി മറ്റു മണ്ഡലങ്ങളിലെ പ്രചരണങ്ങള്‍ക്ക് പോയതും മുരളീധരന് തിരിച്ചടിയായി.


