സർക്കാർ പരസ്യത്തിന് ചെലവഴിക്കുന്ന പണം സ്പെഷൽ എജുക്കേറ്റർമാർക്ക് നൽകണം: കെ. മുരളിധരൻ 

Spread the love

തിരുവനന്തപുരം: പിണറായി സർക്കാർ പരസ്യങ്ങൾക്ക് ചെലവഴിക്കുന്ന പണം പൊതുവിദ്യാലയങ്ങളിലെ സ്പെഷൽ എജുക്കേറ്റർമാർക്ക് നൽകണമെന്ന് മുൻ കെ. പി. സി. സി. പ്രസിഡൻ്റ് കെ. മുരളിധരൻ. സ്ഥിരനിയമനം ആവശ്യപ്പെട്ട്  സെക്രട്ടറിയേറ്റ് നടയിൽ സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ (സെഫ് കെ) നടത്തിയ മുട്ടു കുത്തി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

video
play-sharp-fill

കഴിഞ്ഞ പത്ത് വർഷമായി സ്പെഷൽ എജുക്കേറ്റർമാരോട് മുഖം തിരിച്ചിരിക്കുകയാണ് സർക്കാർ. ഈ അധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചു . സ്പെഷൽ എജുക്കേറ്റേഴ്സ് കേസിൽ സുപ്രീം കോടതിയിൽ കള്ള സത്യവാങ്മൂലം നൽകിയ സംസ്ഥാന സർക്കാറിനെതിരെ കേസെടുക്കണമെന്നും കെ. മുരളിധരൻ ആവശ്യപ്പെട്ടു.

സെഫ് കെ സംസ്ഥാന പ്രസിഡൻ്റ് കെ.വി. അനൂപ്  അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി അനൂപ് ജേക്കബ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എ.എസ്. ഷാര , ഷാലിൻ രാജ് , ലൈല ആലപ്പുഴ , തനൂജ മലപ്പുറം ,കെ.കെ. നിഷാദ്, ഡി . സെൽവൻ, ജി. ഗ്ലാസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാഴ്ച മുമ്പ് സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ കേരള (സെഫ് കെ) ദുരിതാവസ്ഥക്ക് പരിഹാരമാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയിൽ ദ്വിദിന രാപകൽ സമരം നടത്തിയിരുന്നു. ഫെബ്രു. 26 മുതൽ സെക്രട്ടറിയേറ്റ് നടയിൽ സായാഹ്ന നിൽപ്പ് സമരത്തിലായിരുന്നു അധ്യാപകർ. സംസ്ഥാനത്തെ സർക്കാർ , എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണ നൽകുന്ന അധ്യാപകരാണ് സ്പെഷൽ എജുക്കേറ്റർമാർ. 2707 സ്പെഷൽ എജുക്കേറ്റർമാരാണ് എസ്.എസ്.കെ പദ്ധതിയിൽ നിലവിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്.