
കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് കെ മുരളീധരൻ. കെപിസിസി വിശ്വാസ സംരക്ഷണ ജാഥയില്‍ പങ്കെടുക്കാതെ തലസ്ഥാനത്തേക്ക് മടങ്ങുകയാണ് ജാഥ ക്യാപ്റ്റൻ കൂടിയായ മുരളീധരൻ.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് കെ മുരളീധരന്റെ പ്രതിഷേധം. കെപിസിസി പുനഃസംഘടന പട്ടികയില്‍ തന്റെ അടുത്ത ആളായ കെ എം ഹാരിസിനെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മുരളീധരന്റെ ഈ തീരുമാനം. അതിനാൽ തന്നെ നാല് ജില്ലകളെ സംഘടിപ്പിച്ച് നടത്തുന്ന മേഖല ജാഥയില്‍ നിന്ന് കെ മുരളീധരൻ വിട്ടുനില്‍ക്കും.
കെപിസിസി പുനഃസംഘടയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുകയാണ്. തങ്ങളുടെ ഇഷ്ടക്കാരെ പുനഃസംഘടന പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ കോണ്‍ഗ്രസില്‍ പിണക്കങ്ങള്‍ തുടരുകയാണ്. വിശ്വാസ സംരക്ഷണ ജാഥയില്‍ പങ്കെടുക്കാതെ ക മുരളീധരൻ തലസ്ഥാനത്തേക്ക് മടങ്ങുന്നതോടെ കോണ്‍ഗ്രസ് കൂടുതല്‍ അപഹാസ്യരാവുകയാണ്. പ്രതിപക്ഷ നേതാവാണെങ്കില്‍ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ ക്ഷുഭിതനാവുകയാണ്. കെ മുരളീധരൻ ജാഥയില്‍ പങ്കെടുക്കാത്ത് എന്താണെന്ന് ചോദിച്ചപ്പോള്‍ മുരളീധരന് ഗുരുവായൂർ സന്ദർശനം ഉണ്ടെന്നായിരുന്നു മറുപടി. മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ആവർത്തിച്ചതോടെ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങളില്‍ കൃത്യമായ മറുപടിയില്ലാതെ പെട്ടന്ന് തന്നെ വാർത്താസമ്മേളനം അവസാനിപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group