
കോഴിക്കോട്: തുടര്‍ഭരണം ലക്ഷ്യമിടുന്ന മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുന്നറിയിപ്പുമായി മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി.
ലാവ്ലിന്‍ കേസ് തലക്ക് മുകളിലുണ്ടെന്നും അത് പിണറായി വിജയന്‍ മറക്കരുതെന്നും ഷാജി കെഎംസിസി കാസര്‍ഗോഡ് ജില്ല സമ്മേളനത്തില്‍ പറഞ്ഞു.
ചോദ്യം ചെയ്യലിന്‍റെ പേരില്‍ ഇ.ഡി.തന്നെയും കുടുംബത്തേയും ഉപദ്രവിച്ചു എന്നും, ചോദ്യം ചെയ്യാനെന്ന പേരില്‍ ഭാര്യയെ കൊണ്ടു പോയ ഉദ്യോഗസ്ഥര്‍ രാത്രി ഏഴു മണിവരെ ബുദ്ധിമുട്ടിച്ചെന്നും ഷാജി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ ഷാജിക്ക് ഹൈക്കോടതി അയോഗ്യത വിധിച്ച നടപടി സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഹൈക്കോടതി വിധിച്ച അയോഗ്യത പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർത്ഥിയായിരുന്ന എംവി നികേഷ് കുമാർ നല്‍കിയ ഹർജി സുപ്രീം കോടതി തള്ളി.
2016 ലെ തെരഞ്ഞെടുപ്പില്‍ രൂപീകൃതമായ നിയമസഭയുടെ കാലാവധി 2021 ല്‍ അവസാനിച്ചു. ഈ സാഹചര്യത്തില്‍ തെരെഞ്ഞെടുപ്പ് ഹർജിക്ക് പ്രസക്തി നഷ്ടമായി. അതിനാല്‍ തെരെഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിന് ഇനി പ്രസക്തിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.



