
കെ എം മാണി ലീഗൽ എക്സലൻസ് അവാർഡ് അഡ്വ. മഞ്ചേരി ശ്രീധരൻ നായർക്ക്; അവാർഡ് ഒക്ടോബർ 16ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ചേരുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി സമ്മാനിക്കും
കോട്ടയം: അഭിഭാഷക വൃത്തിയിലെ സമഗ്ര സംഭാവനകളെ വിലയിരുത്തി നൽകുന്ന കെ എം മാണി ലീഗൽ എക്സലൻസ് അവാർഡ് ജേതാവായി പ്രമുഖ അഭിഭാഷകൻ മഞ്ചേരി ശ്രീധരൻ നായരെ തെരഞ്ഞെടുത്തതായി കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോസഫ് ജോൺ , ജനറൽ സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജേക്കബ് എന്നിവർ അറിയിച്ചു .
കാൽ നൂറ്റാണ്ട് കാലത്തോളം കേരള സംസ്ഥാനത്തിന്റെ നിയമ വകുപ്പ് മന്ത്രിയായിരുന്ന മാണി സാറിന്റെ പേരിലുള്ള ലീഗൽ എക്സലൻസ് അവാർഡ് ഒക്ടോബർ 16ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.
സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകരിൽ ഒരാളായ മഞ്ചേരി ശ്രീധരൻ നായർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ,കേരള ബാർ കൗൺസിൽ ചെയർമാൻ, ബാർ ഫെഡറേഷൻ പ്രസിഡൻറ്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഭിഭാഷക വൃത്തിയിൽ അര നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീധരൻ നായരുടെ ജൂണിയർമാരായി സിനിമ നടൻ മമ്മൂട്ടി ഉൾപ്പെടെ നൂറു കണക്കിന് അഭിഭാഷകരുണ്ട്.
അവാർഡ് ദാന ചടങ്ങിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രൻ , സ്റ്റീഫൻ ജോർജ് എന്നിവർ സംബന്ധിക്കും.