കെ എം മാണിയുടെ ജന്മദിനം കേരള യൂത്ത് ഫ്രണ്ട്(എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ ദിനമായി ആചരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുൻമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായിരുന്ന അന്തരിച്ച കെ എം മാണിയുടെ എൺപത്തി ഒൻപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ 21 കേന്ദ്രങ്ങളിൽ കാരുണ്യദിനമായി ആചരിച്ചു.

കേരള യൂത്ത് ഫ്രണ്ട്(എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ നിയോജക മണ്ഡലങ്ങളിലുള്ള അനാഥാലയങ്ങളിലും ബാലഭവനുകളിലും വൃദ്ധസദനങ്ങളിലും ഭക്ഷണം നൽകുകയും മധുരം വിതരണം നടത്തുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പ്രസിഡൻ്റ് എൽബി അഗസ്റ്റ്യൻ, ജെഫിൻ പ്ലാപ്പള്ളിൽ, ഡിനു ചാക്കോ , സുനിൽ പയ്യംപള്ളി,അഭിലാഷ് തെക്കേതിൽ,ഷോജി അയലൂക്കുന്നേൽ, രാഹുൽ ബി പിള്ള , തുടങ്ങിയവർ നേതൃത്വം നൽകി.

രക്തദാന ദിനമായാണ് കെ.എസ്.സി(എം) കോട്ടയം ജില്ലാ കമ്മറ്റി ജന്മദിനം ആചരിച്ചത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 89 വിദ്യാർത്ഥികൾ രക്തദാനം നടത്തി.

കെ.എസ്.സി(എം) കോട്ടയം ജില്ലാ പ്രസിഡൻ്റ ബ്രൈറ്റ് വട്ടനിരപ്പേൽ, സെക്രട്ടറി ജിൻ്റോ ജോസഫ്, അമൽ ചാമക്കാല, ജോബിൻ നാലാംകുഴി, ഡൈനോ കുളത്തൂർ, ആദർശ് മാളിയേക്കൽ, പ്രിൻസ് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.