കോട്ടയം: ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി വിശിഷ്ട് സേവാ മെഡല്‍ നല്കി.
കേരളാ പോലീസിന്റെ 67 മത് രൂപീകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം എസ്.എ.പി.ഗ്രൗണ്ടില്‍ വെച്ചുനടന്ന ചടങ്ങിലാണ് മെഡൽ നല്കി ഉദ്യോഗസ്ഥരെ ആദരിച്ചത്.
വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉൾപ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഏറ്റുവാങ്ങി .
എറണാകുളം റൂറൽ എസ്.പി ആയിരിക്കെ കേരളത്തെ പിടിച്ചുലച്ച മാനസാ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്നു കെ. കാർത്തിക്. കൂടാതെ വിജിലന്‍സ് എസ്.പി. ആയിരിക്കെ മരടിലെ അനധികൃത ഫ്ലാറ്റ് നിർമ്മാണം, പാലാരിവട്ടം മേൽപ്പാലം കേസ്, തൃശൂര്‍ എസ്.പി. ആയിരിക്കെ കലാഭവൻ മണിയുടെ മരണത്തിന്റെ അന്വേഷണ ചുമതലയും കാർത്തിക്കിനായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കേസുകളിലെല്ലാം ശാസ്ത്രീയമായ അന്വേഷണം നടത്തി സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിയെ കൂടാതെ റോജിമോൻ വി.വി (എ.എസ്.ഐ ഗ്രേഡ് കടുത്തുരുത്തി പി.എസ്), സിജി ബി. (എ.എസ്.ഐ ഗ്രേഡ് വൈക്കം പി.എസ്), ശ്രീജോവ് പി.എസ് (എ.എസ്.ഐ ഗ്രേഡ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ), ഹാഷിക്.എം.ഐ( സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം വെസ്റ്റ് പി എസ് ), പ്രതീഷ് രാജ് ( സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം ഈസ്റ്റ് പി.എസ് )എന്നിവര്‍ക്കും മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ ഏറ്റുവാങ്ങി.