‘മോര്‍ഫ് ചെയ്ത ചിത്രങ്ങളും വ്യാജ വീഡിയോയും പിൻവലിക്കണം; ഷാഫി പറമ്പിൽ മാപ്പ് പറയണം’; വക്കീല്‍ നോട്ടീസയച്ച്‌ കെ.കെ. ശൈലജ

Spread the love

കോഴിക്കോട്: വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വക്കീല്‍ നോട്ടീസയച്ച്‌ എല്‍.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജ.

video
play-sharp-fill

സൈബർ അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്ന വ്യാജ വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും അശ്ലീല കമന്‍റുകളും പിന്‍വലിച്ച്‌ ഷാഫി മാപ്പു പറയണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം.

കേട്ടാല്‍ അറപ്പുളവാക്കുന്ന പ്രസ്താവനകളും ജുപുത്സാവഹമായ ഫോട്ടോകളുമാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. മോർഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് ഷാഫി പറമ്പിലിന്റെ അറിവോടെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില നിക്ഷിപ്ത തല്‍പര്യക്കാരും ചില ചാനലുകളും നവമാധ്യമ മേഖലയിലെ ചിലരും ഗൂഢാലോചനയില്‍ കണ്ണികളാണ്. സാമൂഹിക വിരുദ്ധമായ കുറ്റകൃത്യത്തില്‍ ഏർപ്പെടുന്നവരെ തള്ളിപ്പറയാനോ അവർക്ക് എതിരെ നിലപാട് കൈക്കൊള്ളാനോ ഷാഫി പറമ്പില്‍ തയ്യാറായിട്ടില്ല.