ഒതുക്കാൻ നേതാക്കള്‍; നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത ലിസ്റ്റില്‍ കെ കെ ശൈലജക്ക് അതൃപ്തി; മട്ടന്നൂരില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് നിലപാട്; നികേഷിനെ മത്സരിപ്പിക്കണമെന്ന് എം വി ഗോവിന്ദൻ

Spread the love

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത ലിസ്റ്റില്‍ കെ കെ ശൈലജക്ക് അതൃപ്തിയെന്ന് വിവരം.

video
play-sharp-fill

കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തില്‍ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കില്‍ മത്സരിക്കാൻ താല്‍പ്പര്യമില്ലെന്ന നിലപാടിലാണ് കെ കെ ശൈലജ.

ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് വിവരം. അതേസമയം, ശൈലജയെ വെട്ടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5 വട്ടം മത്സരിച്ചതിനാല്‍ ശൈലജ മത്സരിക്കേണ്ടെന്ന നിലപാടിലാണ് നേതാക്കള്‍. മട്ടന്നൂരല്ലെങ്കില്‍ ശൈലജയെ പേരാവൂരില്‍ പരിഗണിക്കാനായിരുന്നു സാധ്യത.