ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നത് മനപൂർവ്വം വൈകിപ്പിച്ചിട്ടില്ല, രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണം, പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ

Spread the love

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണമെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും കെ കെ ശൈലജ.

റിപ്പോർട്ട് പുറത്ത് വിടുന്നത് മനപൂർവ്വം വൈകിപ്പിച്ചിട്ടില്ല. സിനിമ മേഖലയിൽ അരാജകത്വം ഇല്ലാതാക്കാൻ പരമാവധി ഇടപെടൽ നടത്തും. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സാംസ്കാരിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

സിനിമ മേഖല ശുദ്ധീകരിക്കാൻ സിനിമയിൽ തന്നെയുള്ളവർ മുൻകൈയ്യെടുക്കണം. പല തൊഴിലിടങ്ങളിലും സ്ത്രീകൾ ചൂഷണം നേരിടുകയാണ്. സിനിമാ മേഖലയിൽ മാത്രമല്ല ഇത്തരം ചൂഷണങ്ങൾ. നേരത്തെ സംശയിക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്ത് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്ത് വന്നത്. ഇതിനെ വ്യക്തമായി സർക്കാർ വിശകലനം ചെയ്ത് നടപടി സ്വീകരിക്കുമെന്നും ശൈലജ ടീച്ചർ പറഞ്ഞു.