കെ കെ ശൈലജ പേരാവൂരില്‍ മത്സരിക്കും; കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ സ്ഥാനാര്‍ഥി പട്ടിക അംഗീകരിച്ചു

Spread the love

നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ കെ ശൈലജ പേരാവൂരില്‍ തന്നെ മത്സരിക്കും. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച്‌ തീരുമാനമായി. സ്ഥാനാർഥി പട്ടിക സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

video
play-sharp-fill

തളിപ്പറമ്പില്‍ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെയാണ് മത്സരിപ്പിക്കുക. തലശ്ശേരിയില്‍ കാരായി രാജൻ ,മട്ടന്നൂർ – വി കെ സനോജ് , പയ്യന്നൂർ – ടി ഐ മധുസൂദനൻ, കല്യാശ്ശേരി- എം വിജിൻ, ധർമ്മടം – പിണറായി വിജയൻ എന്നിവരും മത്സരിക്കും.

കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷത്തില്‍ കെ കെ ശൈലജ വിജയിച്ച മണ്ഡലമായിരുന്നു മട്ടന്നൂർ. പേരാവൂരില്‍ കെ കെ ശൈലജയ്ക്കെതിരായി മത്സരരംഗത്തുള്ളത് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫാണ്. 2006 ല്‍ പേരാവൂരില്‍ നിന്നും ഒരു തവണ കെ കെ ശൈലജ മത്സരിച്ച്‌ വിജയിച്ചിരുന്നു. ഇത്തവണ പേരാവൂരില്‍ സണ്ണി ജോസഫിനെതിരെ ശക്തയായ സ്ഥാനാർത്ഥിയെ നിർത്തണമെന്ന നേത്യത്വത്തിന്റെ വിലയിരുത്തലിലാണ് കെ കെ ശൈലജയുടെ പേര് ഉയർന്നുവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group