“സ്വര്‍ണമല്ല എന്ത് നഷ്ടപ്പെട്ടാലും ദുഃഖം തന്നെയാണ്, അറസ്റ്റിനെക്കുറിച്ചും കേസിനെക്കുറിച്ചും ഒന്നും പറയാനില്ല” ; ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

Spread the love

തിരുവനന്തപുരം :  സ്വര്‍ണ്ണക്കൊള്ള കേസില്‍ എസ് ഐ ടി സംഘം മുന്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍.

video
play-sharp-fill

ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണമല്ല എന്ത് തന്നെ നഷ്ടമായാലും സങ്കടം തന്നെയാണെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും കെ ജയകുമാര്‍ പറഞ്ഞു.

അവനവന് അര്‍ഹതപ്പെട്ടതേ പറയാവു. ഞാന്‍ ഒന്നും പറയാനില്ല. ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഞാന്‍ ആളല്ല. എന്തെങ്കിലും പറഞ്ഞ് വിവാദം ഉണ്ടാക്കാനുംആഗ്രഹിക്കുന്നില്ല. സ്വര്‍ണമല്ല എന്ത് നഷ്ടപ്പെട്ടാലും ദുഃഖം തന്നെയാണ്. അറസ്റ്റിനെക്കുറിച്ചും കേസിനെക്കുറിച്ചും പറയാനില്ല- ജയകുമാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇന്നാണ് എസ്‌ഐടി തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കണ്ഠരര് രാജീവരെ വൈകിട്ടോടെ കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും