
തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനും വൈപ്പിൻ എംഎല്‍എയ്ക്കുമെതിരായ സൈബർ ആക്രമണത്തില്‍ അറസ്റ്റിലായ യൂട്യൂബർ കെ എം ഷാജഹാനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നിലവില്‍ ആലുവ സൈബർ ക്രൈം സ്റ്റേഷനിലാണ് ഷാജഹാൻ. ഇന്നലെ രാത്രി തിരുവനന്തപുരത്തെ വീട്ടില്‍ നിന്നാണ് ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഷൈന്‍റെ പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു ഷാജഹാന്‍റെ പ്രതിരോധം. രണ്ട് ദിവസം മുൻപ് കെ ജെ ഷൈനിന്‍റെ പേരെടുത്ത് പറഞ്ഞ് പുതിയൊരു വീഡിയോ ഷാജഹാൻ പുറത്തുവിട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്‍റെ പേരില്‍ ഷൈൻ നല്‍കിയ പുതിയ പരാതിയിലാണ് അറസ്റ്റ്. പിണറായി വിജയനെതിരെ ഉള്‍പ്പെടെ ഒരുപാടുണ്ട് പറയാനുണ്ടെന്നും ചോദ്യം ചെയ്യലിന് ശേഷം മടങ്ങിയെത്തുമ്പോള്‍ പ്രതികരിക്കാം എന്നും ഷാജഹാൻ പറഞ്ഞു.