
തിരുവനന്തപുരം : കേരളത്തില്‍ ആള്‍താമസമില്ലാതെ കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് കെ ഹോം പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.
വിനോദ സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. ഇതിലൂടെ വീട്ടുടമയ്ക്ക് വരുമാനം ലഭിക്കുന്നതിനൊപ്പം വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പാക്കാനും സാധിക്കും.
ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദ സഞ്ചാര മേഖലകളുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകള്‍ക്കായി 5 കോടി രൂപ വകയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


