video

00:00

കമ്മ്യൂണിസ്റ്റ് പാരമ്പര്യം കളഞ്ഞ് കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്, തൊഴിലാളി സമരങ്ങളിലൂടെ വളർന്ന സിപിഎമ്മിനും നേതാക്കൾക്കും തൊഴിലാളി സമരങ്ങളോട് പുച്ഛവും അലർജിയുമാണ്, അങ്കണവാടി ജീവനക്കാർക്ക് വേണ്ടത് വാക്കാലുള്ള ആശ്വാസമല്ല, ആവശ്യങ്ങൾ അനുവദിച്ചുള്ള ഉത്തരവുകളാണെന്നും കെ സി വേണുഗോപാൽ എംപി

കമ്മ്യൂണിസ്റ്റ് പാരമ്പര്യം കളഞ്ഞ് കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്, തൊഴിലാളി സമരങ്ങളിലൂടെ വളർന്ന സിപിഎമ്മിനും നേതാക്കൾക്കും തൊഴിലാളി സമരങ്ങളോട് പുച്ഛവും അലർജിയുമാണ്, അങ്കണവാടി ജീവനക്കാർക്ക് വേണ്ടത് വാക്കാലുള്ള ആശ്വാസമല്ല, ആവശ്യങ്ങൾ അനുവദിച്ചുള്ള ഉത്തരവുകളാണെന്നും കെ സി വേണുഗോപാൽ എംപി

Spread the love

തിരുവനന്തപുരം: തൊഴിലാളി സമരങ്ങളിലൂടെ വളർന്ന സിപിഎമ്മിനും നേതാക്കൾക്കും തൊഴിലാളി സമരങ്ങളോട് പുച്ഛവും അലർജിയുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. ഈ മാറ്റം എങ്ങനെയാണ് ഒരു കമ്യൂണിസ്റ്റ് സർക്കാരിനുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.

ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ -ഐഎൻടിയുസിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന അങ്കണവാടി ജീവനക്കാരുടെ അനിശ്ചിതകാല രാപ്പകൽ സമരത്തിൻ്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്കണവാടി ജീവനക്കാരുടെ സമരത്തോട് സർക്കാർ അനുഭാവ സമീപനം സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് സമരത്തിന്റെ വിജയമാണ്.

വാക്കാലുള്ള ആശ്വാസമല്ല വേണ്ടത്. ആവശ്യങ്ങൾ അനുവദിച്ചുള്ള ഉത്തരവുകളാണ് വേണ്ടത്. സംസ്ഥാന സർക്കാർ ആർക്കാണ് മുൻഗണന നൽകുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിസ്ഥാന തൊഴിലാളി സമൂഹത്തെ അവഗണിക്കുകയാണ്. തൊഴിലാളി വർഗ്ഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കാൻ സർക്കാരുകൾ തയാറാകുന്നില്ല. അങ്കണവാടി ജീവനക്കാരെ സ്ഥിരം സർക്കാർ ജീവനക്കാരായി പരിഗണിക്കണമെന്ന ഗുജറാത്ത് കോടതിവിധിക്കെതിരെ അപ്പീൽ പോകുന്ന കേന്ദ്രസർക്കാരിൻ്റെ മനോഭാവം വിചിത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അദാനി ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾക്കായി രാജ്യത്തിൻ്റെ സമ്പത്ത് വിറ്റുതുലയ്ക്കാൻ മടിയില്ലാത്ത സർക്കാരാണ് തൊഴിലാളികൾക്കെതിരെ തിരിയുന്നത്. പിണറായി സർക്കാർ തൊഴിലാളികളുടെ ക്ഷേമ നിധി ആനുകൂല്യങ്ങളും പെൻഷനും തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ കുടിശ്ശിക തെരഞ്ഞെടുപ്പ് സമയത്ത് വിതരണം ചെയ്‌ത് അത് ഔദാര്യമായി ചിത്രീകരിച്ച് വോട്ട് തട്ടാനുള്ള നീക്കമാണിത്.

കമ്യൂണിസ്റ്റ് പാരമ്പര്യം കളഞ്ഞ് കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. സാധാരണക്കാരുടെ ജീവിക്കാനുള്ള പോരാട്ടത്തോടൊപ്പമാണ് കോൺഗ്രസ്. അത് ഏത് സംഘടന നടത്തുന്നുവെന്ന് നോക്കിയല്ല കോൺഗ്രസ് പിന്തുണ നൽകുന്നത്. ദുർഭരണവും അനീതിയും എവിടെയുണ്ടായാലും അതിനെതിരായ പോരാട്ടത്തിൽ കോൺഗ്രസ് മുന്നിലുണ്ടാകും. അതിൽ രാഷ്ട്രീയം നോക്കാറില്ലെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

യൂണിയൻ പ്രസിഡൻ്റ് അജയ് തറയിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സംഘടനാ ജനറൽ സെക്രട്ടറി എം. ലിജു, കെ.പി.സി.സി ഭാരവാഹികളായ ടി.എൻ. പ്രതാപൻ, കെ.പി. ശ്രീകുമാർ, ജി.എസ്. ബാബു, ജി. സുബോധൻ, പഴകുളം മധു, എം.എം. നസീർ, രാഷ്ട്രീയകാര്യ സമിതി അംഗം വി.എസ്. ശിവകുമാർ, ഡി.സി.സി പ്രസിഡൻ്റ് പാലോട് രവി, ജെബി മേത്തർ എം.പി, മണക്കാട് സുരേഷ്, വർക്കല കഹാർ തുടങ്ങിയവർ പങ്കെടുത്തു.