പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാല്‍ പോലും ഈ സര്‍ക്കാരിന്റെ കാലത്ത് ജോലി ലഭിക്കില്ല; സഖാക്കള്‍ക്ക് പിൻവാതില്‍ വഴി നിയമനം നല്‍കുന്നുവെന്നും കെ സി വേണുഗോപാല്‍

Spread the love

ഇടുക്കി: പിഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാല്‍ പോലും ഈ സർക്കാരിന്റെ കാലത്ത് ആർക്കും ജോലി ലഭിക്കില്ലെന്ന് കെ സി വേണുഗോപാല്‍.

സഖാക്കള്‍ക്ക് പിൻവാതില്‍ വഴി നിയമനം നല്‍കുന്നുവെന്നും കെ സി വേണുഗോപാല്‍.

ഉടുമ്പഞ്ചോല യുഡിഎഫ് സ്ഥാനാർഥി സേനാപതി വേണുവിന്റെ പ്രചരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കെ സി വേണുഗോപാല്‍ പ്രതികരിച്ചത്.

മോദി എന്ന് കേട്ടാല്‍ തന്നെ പിണറായിയുടെ മുട്ട് വിറയ്ക്കും. ഇഡിയെ പേടി ഉള്ളവർക്ക് മോദിയെ പേടി ഉണ്ടാകുമെന്നും അദ്ദേഹം തുറന്നടിച്ചു.