
കണ്ണൂർ: സാമൂഹിക അന്തരീക്ഷത്തെ തകർക്കുന്ന വൈകൃതമുള്ള പ്രസ്താവനയാണ് മന്ത്രി സജി ചെറിയാന്റേതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി.
പിണറായി വിജയന് പഠിക്കുകയാണ് അദ്ദേഹം. സാംസ്‌കാരിക മന്ത്രിയാണ് ഇത്രയും ഹീനമായ പ്രസ്താവന നടത്തിയത്. വോട്ടിന് വേണ്ടി വർഗീയത പറയുന്നതിനെ ന്യായീകരിക്കുന്നതാണ് മുഖ്യമന്ത്രിയുടെ സമീപനം. അതിനോട് ചേർന്ന് നില്‍ക്കുന്നതാണ് മന്ത്രിയുടേത്.
ഇദ്ദേഹത്തിന് അധികാരത്തില്‍ തുടരാൻ യോഗ്യതില്ല. മുഖ്യമന്ത്രിക്ക് ആർജ്ജവം ഉണ്ടെങ്കില്‍ ഈ മന്ത്രിയെ പുറത്താക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മതതീവ്രവാദികള്‍ പോലും ഇത്തരത്തില്‍ പറയുന്നത് കേട്ടിട്ടില്ല. വോട്ട് ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. മതവും സമുദായവും നോക്കിയല്ല കേരളജനത വോട്ടുചെയ്യുന്നത്.
മുസ്ലീം ഭൂരിപക്ഷ ഇടങ്ങളില്‍ ഹിന്ദുവും ഇതിന് നേരേ വിപരീദമായ ഇടങ്ങളില്‍ മുസ്ലീമുമായ സ്ഥാനാർത്ഥികളും എത്രയോയിടങ്ങളില്‍ വിജയിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു സമുദായത്തിന്റെ വോട്ട് മാത്രം കൊണ്ടല്ല താൻ ഉള്‍പ്പെടെയുള്ളവർ ലോക്സഭയിലേക്ക് വിജയിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.



