video
play-sharp-fill

‘അവളെ പേടിച്ചാരും നേര്‍വഴി നടന്നില്ലെന്ന് താടകയെ കുറിച്ച്‌ പറഞ്ഞ പോലെ’; മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയിൽ പരിഹാസവുമായി കെസി വേണുഗോപാല്‍

‘അവളെ പേടിച്ചാരും നേര്‍വഴി നടന്നില്ലെന്ന് താടകയെ കുറിച്ച്‌ പറഞ്ഞ പോലെ’; മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയിൽ പരിഹാസവുമായി കെസി വേണുഗോപാല്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് ഏര്‍പ്പെടുത്തിയ കനത്ത സുരക്ഷയിൽ പരിഹാസവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.

‘അവളെ പേടിച്ചാരും നേര്‍വഴി നടന്നീല്ലെന്ന് താടകയെ കുറിച്ച്‌ പറഞ്ഞതു പോലെയാണ് കേരളത്തിലെ അവസ്ഥയെന്നാണ്’ കെ.സി പരിഹസിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്ക് നേരെയുള്ള പ്രതിഷേധങ്ങളെ ഇങ്ങനെ നേരിട്ട മുഖ്യമന്ത്രി കേരളത്തില്‍ ഇതാദ്യമാണ്. വായുമാര്‍ഗം പോലും മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അവസ്ഥയാണെന്നും കെസി പറഞ്ഞു.

ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലില്‍ നിന്നും സിപിഎമ്മിന് തലയൂരാനാവില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

Tags :