video
play-sharp-fill
അനധികൃത സ്വത്ത് സമ്പാദനം : മുൻ മന്ത്രി കെ.ബാബുവിനെ ഓഫീസിൽ വിളിച്ചുവരുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത് സമ്പാദനം : മുൻ മന്ത്രി കെ.ബാബുവിനെ ഓഫീസിൽ വിളിച്ചുവരുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു

സ്വന്തം ലേഖകൻ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ മന്ത്രി കെ. ബാബുവിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.

ബാബു അനധികൃത സ്വത്ത് നേടിയെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കേസ് സംബന്ധമായി 2018ൽ കുറ്റപത്രം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2001 മുതൽ 2016 വരെയുള്ള കാലയളവിൽ ബാബു അനധികൃതമായി 28.82 ലക്ഷം രൂപ സമ്പാദിച്ചു എന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

Tags :