
കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ബാബുവിന് കോടതി നോട്ടീസ്.
ഇഡി കേസില്‍ കൊച്ചി കലൂര്‍ പിഎംഎല്‍എ കോടതിയാണ് നോട്ടീസ് അയച്ചത്. ഇന്നു ഹാജരാകണമെന്നാണ് നോട്ടീസില്‍ കോടതി നിര്‍ദേശിച്ചിട്ടുള്ളത്. കെ ബാബു എക്‌സൈസ് മന്ത്രിയായിരുന്നപ്പോള്‍ ബാര്‍ കോഴ ആരോപണം ഉയര്‍ന്നിരുന്നു.
കെ ബാബുവിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി) നേരത്തെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടി എന്ന നിലയിലാണ് കോടതി നോട്ടീസ് അയച്ചിട്ടുള്ളത്. പുതിയ ബിഎന്‍എസ് പ്രകാരം, തന്നെക്കൂടി കേട്ടശേഷമാകണം നടപടികളിലേക്ക് പോകേണ്ടതെന്ന് കെ ബാബു ആവശ്യപ്പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന്റെ അടിസ്ഥാനത്തില്‍ കെ ബാബുവിന്റെ വാദം കേള്‍ക്കുന്നതിനായാണ് കോടതി നോട്ടീസ് അയച്ചത്. എന്നാല്‍ ബാബു കോടതിയില്‍ ഹാജരായേക്കില്ല. പകരം അഭിഭാഷകന്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. അനധികൃതസ്വത്തു സമ്പാദനത്തില്‍ നേരത്തെ വിജിലന്‍സ് കെ ബാബുവിനെതിരെ അന്വേഷണം നടത്തിയിരുന്നു.




