
എതിര്‍പ്പ് ഫലം കണ്ടു; മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷൻ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു; പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബി യുടെ പ്രതിഷേധം ഫലം കണ്ടു.
മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കെ ജി പ്രജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്. കെബി ഗണേഷ്കുമാറിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി . പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും.
കെ ജി പ്രജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്. കെബി ഗണേഷ്കുമാറിന്‍റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. പുതിയ ഉത്തരവ് ഉടൻ പുറത്തിറക്കും.
എം രാജ ഗോപാലൻ നായരെ ചെയര്‍മാനാക്കിയാണ് ഭരണസമിതി സര്‍ക്കാര്‍ പുനസംഘടിപ്പിച്ചത്. കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ് പ്രേംജിത്. ആര്‍.ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടര്‍ന്നായിരുന്നു പാര്‍ട്ടി നോമിനിയായി പ്രേംജിത്തിനെ നിയമിച്ചത്.
പാര്‍ട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതില്‍ കേരള കോണ്‍ഗ്രസ് ബി ക്ക് അതൃപ്‌തിയുണ്ട്. ഇടതുമുന്നണി കണ്‍വീനര്‍ക്ക് കെബി ഗണേഷ്കുമാര്‍ കത്ത് നല്‍കിയിരുന്നു. മുന്നണി മര്യാദ പാലിക്കാതെയുള്ള തീരുമാനം പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ടത്.