
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിലെ ആദ്യ ബാച്ചിൽ നിന്ന് 30 പേർക്ക് ലൈസൻസ്. പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് കരസ്ഥമാക്കിയവർക്ക് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ലൈസൻസ് കൈമാറി.
‘വെറുംവാക്ക് പറയാറില്ലാ. ചെയ്യുവാൻ പറ്റുന്ന കാര്യമേ പറയൂ…പറയുന്ന കാര്യം ചെയ്യും.. കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുമെന്ന് പറഞ്ഞു. ആരംഭിച്ചു.’- എന്ന കുറിപ്പിലാണ് മന്ത്രി സന്തോഷവാർത്ത പങ്കുവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരില്‍ 30 പേര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചു. ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ വച്ചാണ് മന്ത്രി ലൈസന്‍സ് വിതരണം ചെയ്തത്. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.