ആളും ആരവുമായി മണ്ഡലമാകെ ഉത്സവ പ്രതീതി : അഡ്വ.കെ അനിൽകുമാറിൻ്റെ പ്രചരണങ്ങളിൽ വൻ ജനപങ്കാളിത്തം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : ജനപക്ഷ നിലപാടുകളും നയങ്ങളും ദീർഘവീക്ഷണമുള്ള വികസന കാഴ്ച്ചപ്പാടുകളും പ്രവർത്തനശൈലിയാക്കിയ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.കെ അനിൽകുമാറിൻ്റെ പ്രചരണങ്ങൾ മണ്ഡലത്തിലാകെ ഉത്സവ പ്രതീതി. വ്യാപാരികളും, തൊഴിലാളികളും, യുവാക്കളുമടങ്ങുന്ന വമ്പൻ ആൾക്കൂട്ടങ്ങൾ എല്ലായിടത്തും വമ്പൻ സ്വീകരണമാണ് അനിൽകുമാറിന് നൽകുന്നത്. നദി സംയോജന പദ്ധതിയുടെ വൻവിജയം അനിൽകുമാറിനെ ജനങ്ങൾക്കിടയിൽ തങ്ങളുടെ സ്വന്തക്കാരനാക്കി. രാഷ്ട്രീയത്തിനതീതമായ പിന്തുണയാണ് അദ്ദേഹത്തിന് എല്ലായിടങ്ങളിലെ പ്രചരണങ്ങളിൽ നിന്നും ലഭിക്കുന്നത്.

ചുങ്കം, മള്ളുശ്ശേരി, ചെന്തിട്ട, പുല്ലരിക്കുന്ന്, മുളകുമരം കോളനി, വാരിശ്ശേരി, എസ്.എച്ച് മൗണ്ട് പ്രദേശങ്ങളിലെ ഭവന സന്ദർശനത്തിന് ശേഷം പ്രകടനമായി വന്ന ബെവ്കോ എസ്.എച്ച് മൗണ്ട് സി.ഐ.റ്റി.യു യൂണിറ്റിലെ പ്രവർത്തകർ തങ്ങളുടെ പ്രിയ നേതാവിനെ ഈൻക്വിലാബ് വിളികളോടെ രക്തഹാരമണിയിച്ച് സ്വീകരിച്ചു തുടർന്ന് നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രം സന്ദർശിച്ച് കാണിക്കയുമർപ്പിച്ച് വിശ്വാസി സമൂഹത്തോട് വോട്ടഭ്യർത്ഥിച്ചു. പിന്നീട് കഞ്ഞിക്കുഴി, ഇറഞ്ഞാൽ ഭാഗത്തേക്ക് നീങ്ങിയ സംഘം ഭക്തജനങ്ങൾക്കൊപ്പം ഇറഞ്ഞാൽ ദേവി ക്ഷേത്രത്തിലെ കാർത്തിക സദ്യയുമുണ്ട് അനുഗ്രഹവും വാങ്ങി തുടർന്ന് കോട്ടയം ടൗണിലെ പുത്തൻപള്ളി, സേട്ടുപ്പള്ളി, താജ് പള്ളി എന്നിവിടങ്ങളിൽ ജുമാ നമസ്കാരത്തിനെത്തിയ വിശ്വാസികളോടും ഒസ്താദുമാരോടും സംസാരിച്ചു വോട്ടുറപ്പിച്ച ശേഷം എസ്പിസിഎസ് ഹാളിൽ നടന്ന സ്ത്രീ ശാക്തീകരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു തുടർന്ന് മാങ്ങാനും ഭാഗത്തെ കടകളിലും ആശൂപത്രിയിലും വോട്ടഭ്യർത്ഥനയോടെ പ്രചരണം സമാപിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപാര വാണിജ്യ മേഖലയുടെ പുരോഗതിയെപ്പറ്റിയും യുവജനങ്ങളുടെ ഭാവിയെപ്പറ്റി കരുതലുമുള്ള സർവ്വോപരി മതേതരത്വത്തിൽ വിശ്വസിക്കുന്ന അനിൽകുമാർ കോട്ടയത്തിൻ്റെ വികസനം നഗര കേന്ദ്രീകൃതമായി മാത്രമാക്കാതെ മണ്ഡലത്തിലെ എല്ലായിടത്തും സമഗ്ര വികസനത്തിനമെത്തിക്കും എന്ന് മണ്ഡലത്തിലെ ഭൂരിഭാഗം വോട്ടർമാരും ഉറച്ച് വിശ്വസിക്കുന്നു.