“സ്‌നേഹ സ്‌പർശം 2025′, “ആ മക്കൾക്കൊപ്പം ഒരു ദിനം’ ; ജ്യോതിസ് സ്പെഷ്യൽ സ്കൂളിൽ പുതുവത്സര പരിപാടി സംഘടിപ്പിച്ച് കെജിഎൻഎ കോട്ടയം ജില്ലാ കമ്മിറ്റി

Spread the love

ആ മക്കൾക്കൊപ്പം പാട്ട്‌ പാടി…..കേക്ക്‌ മുറിച്ച്‌….പുതുവത്സരം ആഘോഷിച്ച്‌ നേഴ്‌സുമാർ. മാറ്റി നിർത്തപ്പെടേണ്ടവരല്ല ആ കുഞ്ഞു ങ്ങൾ. ചേർത്ത് പിടിച്ചു മുഖ്യധാരയിലേക്ക് കൊണ്ടു വരേണ്ടത് നാം ഒരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന്‌ തെളിയിച്ചിരിക്കു കയാണ്‌ നേഴ്‌സുമാർ.

video
play-sharp-fill

കേരള ഗവ.നേഴ്സസ് അസോസിയേഷൻ കെജിഎൻഎ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജ്യോതിസ് സ്പെഷ്യൽ സ്കൂളിൽ നടന്ന പുതുവത്സര പരിപാടിയാണ്‌ വ്യത്യസ്‌തമായത്‌. “സ്‌നേഹ സ്‌പർശം 2025′ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി ആർ രാജുവും സെന്ററിലെ കുഞ്ഞും ചേർന്ന്‌ കേക്ക് മുറിച്ചു കൊണ്ടാണ്‌ പരിപാടിക ൾക്ക്‌ തുടക്കമിട്ടത്‌. തുടർന്ന് കെജിഎൻഎയുടെ മ്യൂസിക്കൽ ടീം ആ യ “ബീറ്റ്സ് ഓഫ് കെജിഎൻഎ’ യുടെ നേതൃത്വത്തിൽ കലാവിരുന്നും നടത്തി. പുതുവത്സര സമ്മാനവും സെന്ററിന്‌ നൽകി.

കെജിഎൻഎ ജില്ലാ പ്രസിഡന്റ്‌ എം രാജശ്രീ, സെക്രട്ടറി ടി കെ സഫ്തർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സി ജയശ്രീ, കെ വി സിന്ധു, വൈസ്.പ്രസിഡന്റ്‌ അമ്പിളി ജെയിംസ്, ജ്യോതിസ് ഡയറക്ടർ വി കെ ഷാജി മോൻ, ട്രസ്റ്റ്‌ മെമ്പർ പി കെ സുഗുണൻ, സെക്രട്ടറി പി ആർ അനിൽകുമാർ. സെന്ററിലെ മുൻകാല വിദ്യാർത്ഥി ആയിരുന്ന രോഹൻ ഡോനിയുടെ രണ്ടാമത് ചരമ വാർഷിക അനുസ്മരണ യോഗത്തിലും പങ്കെടുത്താണ്‌ അംഗങ്ങൾ പിരിഞ്ഞത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെജിഎൻഎയുടെ നേതൃത്വത്തിൽ ജ്യോതിസ് സ്പെഷ്യൽ സ്കൂളിൽ നടന്ന പുതുവത്സരാഘോഷത്തിന്റെ ഭാഗമായി കൈമാറിയ സ്‌നേഹസമ്മാനം ജില്ലാ സെക്രട്ടറി ടി കെ സഫ്‌ത്തറിൽ നിന്ന്‌ സെന്റ്ർ സെക്രട്ടറി പി ആർ അനിൽകുമാർ ഏറ്റുവാങ്ങുന്നു