video
play-sharp-fill

പക്വതയില്ലായ്മ കൊണ്ട് ചെയ്ത് പോയതാണ്, ഇന്ന് ആലോചിക്കുമ്പോൾ പുച്ഛം തോന്നുന്നു : സലിംകുമാറിനോട് മാപ്പ് പറഞ്ഞ് നടി ജ്യോതികൃഷ്ണ

പക്വതയില്ലായ്മ കൊണ്ട് ചെയ്ത് പോയതാണ്, ഇന്ന് ആലോചിക്കുമ്പോൾ പുച്ഛം തോന്നുന്നു : സലിംകുമാറിനോട് മാപ്പ് പറഞ്ഞ് നടി ജ്യോതികൃഷ്ണ

Spread the love

സ്വന്തം ലേഖകൻ

വർഷങ്ങൾക്ക് മുൻപ് സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വച്ച് നടൻ സലിംകുമാറിനോട് വഴക്കിട്ടതിന് മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ. വഴക്കുണ്ടായതിന് ശേഷം സലീമേട്ടനോട് പിന്നെ മിണ്ടിയിട്ടില്ല.

അന്ന് സിനിമ കഴിഞ്ഞ് സെറ്റിൽ നിന്നും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സലിം കുമാർ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ലെന്നും ജ്യോതി കൃഷ്ണ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോറി ചലഞ്ചിന്റെ ഭാഗമായി ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നടി മാപ്പു പറഞ്ഞത്.

ജ്യോതികൃഷ്ണയുടെ വാക്കുകൾ

നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാർ ചേട്ടനോടാണ് എനിക്ക് ആദ്യം സോറി പറയേണ്ടത്. 2013ൽ മൂന്നാം നാൾ ഞായറാഴ്ചയുടെ സെറ്റിൽ വച്ച് ഞാനും സലീമേട്ടനും തമ്മിൽ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത്. ചെറിയൊരു കാര്യത്തിൽ തുടങ്ങിയതാണ്. നല്ലരീതിയിലുള്ള വഴക്കായി മാറി. സ്വർ

വഴക്കുണ്ടായ ശേഷം ഞങ്ങൾ പരസ്പരം മിണ്ടിയിട്ടില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സലിം കുമാർ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല. അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു.

പിന്നീട് ഞാൻ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്‌ബോൾ എനിക്കു സ്വയം പുച്ഛം തോന്നുന്നു.

എന്നാൽ പിന്നീട് സലീമേട്ടൻ വളിച്ചിരുന്നു. അദ്ദേഹവുമായി പിന്നീട് സംസാരിച്ചിട്ടുണ്ടെങ്കിലും ഒരു സോറി പറയാൻ പറ്റിയിരുന്നില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ ക്ഷമ ചോദിക്കുന്നു.