ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷ ഉത്തരവ് 27 ലേക്ക് മാറ്റി
സ്വന്തം ലേഖകൻ
മുംബൈ: ബിഹാർ സ്വദേശിനി നൽകിയ പീഡന പരാതയിൽ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് ഇന്നില്ല. ബിനോയയിയുടെ ജാമ്യം സംബന്ധിച്ച ഉത്തരവ് ഈ മാസം 27-ന് പ്രസ്താവിക്കുമെന്ന് മുംബൈ സെഷൻസ് കോടതി അറിയിച്ചു. ജഡ്ജി അവധിയായതിനാലണ് ഉത്തരവ് പറയുന്നത് മാറ്റിയത്.വിവാഹ വാഗ്ദാനം നൽകി ബിനോയ് എട്ടു വർഷമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ചാണ് ബിഹാർ സ്വദേശിനിയും ബാർ ഡാൻസറുമായിരുന്ന യുവതി മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇവരുടെ ബന്ധത്തിൽ എട്ട് വയസ്സുള്ള ഒരു മകനുണ്ടെന്നും യുവതി ആരോപിക്കുന്നു. ബിനോയിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി മുംബൈ പോലീസ് മുന്നോട്ട് പോയപ്പോഴാണ് ബിനോയ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. അതേസമയം ജാമ്യേപേക്ഷയിൽ ഉത്തരവ് ഉണ്ടാകും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ലെന്ന് മുംബൈ പോലീസ് പറഞ്ഞു.
Third Eye News Live
0