സാങ്കേതിക വികാസം പ്രാപിച്ച ലോകത്തിന് ചരിത്രവും അനുഭവവും യോജിപ്പിച്ച വിദ്യാഭ്യാസ. ആവശ്യം : കാന്റർബറി അർച്ച് ബിഷപ്പ് റവ ജസ്റ്റിൻ വെൽബി
സ്വന്തം ലേഖകൻ
കോട്ടയം : ഭാരതത്തിന്റെ സംസ്കാരം അഭിവൃദ്ധി യുള്ളതാണെന്നും സാങ്കേതികമായി വികാസം പ്രാപിച്ച ലോകത്തിൽ ചരിത്രവും അനുഭവവും സംയോജിപ്പിച്ചുള്ള വിദ്യാഭ്യാസം ആവശ്യമാണെന്നും കാന്റർബറി അർച്ച് ബിഷപ്പ് റവ ജസ്റ്റിൻ വെൽബി. സി.എസ്സ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന കുർബാന മദ്ധ്യേ വിശ്വാസികളെ ആശീർവദിച്ചു സംസാരിക്കുകയായിരുന്നു വെൽബി. രാവിലെ കത്തീഡ്രൽ കവാടത്തിൽ എത്തിയ ആർച്ച് ബിഷപ്പിനെ ആയിരക്കണക്കിന് വിശ്വാസികൾ ചേർന്ന് സ്വീകരിച്ചു, തുടർന്ന് ആംഗ് ളിക്കൻ മിഷനറിയായിരുന്ന റവ.ബെഞ്ചമിൻ ബെയ്‌ലി രൂപകല്പന ചെയ്ത കത്തീഡ്രൽ ദേവാലയത്തിൽ സി.എസ്സ്.ഐ മോഡറേറ്റർ ബിഷപ്പ് തോമസ് കെ.ഉമ്മനും സി.എസ്സ്.ഐ സഭയുടെ കേരളത്തിലെ മറ്റു ബിഷപ്പുമാർക്കും നൂറോളം വൈദീകർക്കും ഒപ്പം ആരാധനയ്ക്ക് മുഖ്യകാർമ്മികത്വം. ആരാധനയ്ക്ക് ശേഷം അല്പസമയം വിശ്വാസികളുടെയും ഗായകസംഘാങ്ങളുടെയും കുട്ടികളുടെയും ഇടയിൽ.പ്രായഭേദമെന്യേ എല്ലാവരാലും സൗഹൃദം.തുടർന്ന് കത്തീഡ്രൽ ഹൗസിന്റെ ശിലാശീർവാദവും സി.എസ്സ്.ഐ ബിഷപ്പ്സ് പുതിയ ചാപ്പലിന്റെ പ്രതിഷ്ഠയും. സി.എസ്സ്.ഐ ബിഷപ്പ്സ് ഹൗസിൽ മഹായിടവക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോടും ബിഷപ്പ് തോമസ് കെ ഉമ്മൻറെ കുടുംബാങ്ങളോടും ഒപ്പം അല്പസമയം ചിലവഴിച്ച ശേഷം കുമരകത്തേയ്ക്കും കാവലത്തേക്കും ജലമാർഗ്ഗം യാത്ര തിരിച്ചു. കാവാലത്തെത്തിയ ആർച്ച് ബിഷപ്പിനെ ലിസ്യു ജെട്ടിയിൽ നിന്നും ചുണ്ടൻ വള്ളങ്ങളുടെയും കെട്ടുവള്ളങ്ങളുടെയും അകമ്പടിയോടു കൂടി സ്വീകരിച്ചാനയിച്ചു. സി.എം.എസ്സ് ജെട്ടിയിൽ എത്തിയ ആർച്ച് ബിഷപ്പിനെയും പൊതുജനങ്ങളും വിശ്വാസികളും ചേർന്ന് നാടൻ കലകളുടെ അകമ്പടിയോടെ സ്വീകരിച്ചു. കുട്ടനാടൻ കർഷകരുടെ പരമ്പരാഗത കാർഷിക ഉപകരണങ്ങളായ ഒറ്റാൽ, തഴ പായ, നാഴി, ചങ്ങഴി പറകൾ തുടങ്ങിയവയും നെൽകൃഷിയും അദ്ദേഹം ദർശിച്ചു. തന്റെ ഭാരത യാത്രയുടെ ഉദ്ദേശത്തിൻറെ ഭാഗമായി കർഷകരോടും പൊതുജനങ്ങളോടും ആശയസംവാദം നടത്തിയശേഷം അദ്ദേഹംഅദ്ദേഹവും സംഘവും കുമരകത്തേക്ക് മടങ്ങി.
തിങ്കളാഴ്ച രാവിലെ 9 സി.എം.എസ്സ് കോളേജ് കവാടത്തിൽ ആർച്ച് ബിഷപ്പിന് സ്വീകരണം നൽകും. 9.30 ന് ഗ്രേറ്റ് ഹാളിൽ വൈദീക സഭാശുശ്രൂഷക സംഗമം നടക്കും.
10.30ന് കോട്ടയം സി.എം.എസ് കോളേജ് ദ്വിശതാബ്ദി സമാപനസമ്മേളനത്തിൽ
മുഖ്യാതിഥിയായി ബിഷപ്പ് പങ്കെടുക്കും. മന്ത്രി തോമസ് ഐസക് യോഗം ഉദ്ഘാടനം ചെയ്യും.