video
play-sharp-fill
കേരളത്തിൽ ജോലി കിട്ടണമെങ്കിൽ ഡി.വൈ.എഫ്.ഐയിൽ ചേരുകയോ അല്ലെങ്കിൽ സി.പി.എം നേതാക്കളുടെ ബന്ധുക്കളാകുയോ ചെയ്യണം : മൂന്നും നാലും ചങ്കും മത്തങ്ങയുമുണ്ടെന്ന് പറയുന്നവർ ജീവിത സമരങ്ങൾ കൂടി കാണണമെന്ന് ജസ്റ്റിസ് കെമാൽ പാഷ

കേരളത്തിൽ ജോലി കിട്ടണമെങ്കിൽ ഡി.വൈ.എഫ്.ഐയിൽ ചേരുകയോ അല്ലെങ്കിൽ സി.പി.എം നേതാക്കളുടെ ബന്ധുക്കളാകുയോ ചെയ്യണം : മൂന്നും നാലും ചങ്കും മത്തങ്ങയുമുണ്ടെന്ന് പറയുന്നവർ ജീവിത സമരങ്ങൾ കൂടി കാണണമെന്ന് ജസ്റ്റിസ് കെമാൽ പാഷ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ ജോലി കിട്ടണമെങ്കിൽ ഡി.വൈ.എഫ്.െഎയിൽ ചേരുകയോ അല്ലെങ്കിൽ സി.പി.എം നേതാക്കളുടെ ബന്ധുക്കളാകുകയോ ചെയ്യേണ്ട സ്ഥിതിയാണെന്ന് ജസ്റ്റിസ് കെമാൽ പാഷ.സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന സി.പി.ഒ ഉദ്യോഗാർത്ഥികളുടെ അനശ്ചിത കാല സമരത്തിന്റെ 25-ാം ദിവസം നടന്ന മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നും നാലും ചങ്കും മത്തങ്ങയുമുെണ്ടന്ന് പറയുന്നവർ ഇത്തരം ജീവിത സമരങ്ങൾ കൂടി കാണണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഒ ഉദ്യോഗാർഥികളുടേത് ജീവിക്കാൻ വേണ്ടിയുള്ള സമരമാണ്. പുതിയ ലിസ്റ്റ് വരുന്നതുവരെ നിലവിലെ ലിസ്റ്റിന്റെ കാലാവധി നീട്ടിെക്കാടുക്കണം. എല്ലാം ശരിയാക്കാൻ വന്നവർ എന്തുകൊണ്ട് സമരക്കാരുടെ പ്രശ്നം പരിഹരിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമരക്കാരുടെ കണ്ണീര് കാണാൻ സ്വേച്ഛാധിപതികൾക്ക് കഴിയണം. ഗാന്ധിജിയുടെ നിരാഹാര സമരം ക്രൂരന്മാരായ ബ്രിട്ടീഷുകാരുടെപോലും കണ്ണുതുറപ്പിച്ചിട്ടുണ്ട്.എന്നാൽ അതിജീവനസമരം നടത്തുന്ന ഈ നിസ്സഹായരുടെ കണ്ണീരും സമരവും ഇവിടെത്ത രാജാക്കന്മാർക്കുമുന്നിൽ വിലപ്പോകുന്നില്ല. പി.എസ്.സി നോക്കുകുത്തിയാണിപ്പോൾ. സർവകലാശാലകളെല്ലാം നേതാക്കളുടെ ഭാര്യമാർക്ക് പതിച്ചുകൊടുത്തിരിക്കുകയാണെന്നും ജസ്റ്റിസ് കെമാൽ പാഷ വ്യക്തമാക്കി.

മഹാസംഗമത്തിന് മുന്നോടിയായി പാളയത്തുനിന്ന് സെക്രട്ടറിയേറ്റിലേക്ക് ഉദ്യോഗാർത്ഥികളുടെ നേതൃത്വത്തിൽ പ്രകടനവും നടന്നു. എം. ഷാജർഖാൻ, പി.സി. വിഷ്ണുനാഥ്, അഡ്വ. പത്മനാഭൻ നായർ, എൻ.കെ. ബിജു, പ്രകാശ്, വിഷ്ണു, അഫ്സൽ ബാബു, ഷിയാസ് എന്നിവരും പങ്കെടുത്തു.