ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശബരിമലയിൽ ദർശനം നടത്തി; ദീപാരാധനസമയത്ത് വരിയിൽനിന്ന് മറ്റുഭക്തർക്കൊപ്പം പതിനെട്ടാംപടി കയറിയ ജസ്റ്റിസ് അയ്യപ്പനെ ദർശിച്ചത് ദീപാരാധനയ്‌ക്കുശേഷം; ദർശനം നടത്തിയതിൽ സന്തോഷമെന്ന് പ്രതികരണം

Spread the love

പത്തനംതിട്ട: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ശബരിമലയിൽ ദർശനം നടത്തി. കുടുംബസമേതം ആണ് അദ്ദേഹം ദർശനത്തിന് എത്തിയത്. ശനിയാഴ്ച വൈകീട്ട് ദീപാരാധനസമയത്ത് പതിനെട്ടാംപടി കയറി എത്തിയ ജസ്റ്റിസ് സന്നിധാനത്ത് വരിയിൽനിന്ന് മറ്റുഭക്തർക്കൊപ്പമാണ് മുന്നോട്ടു നീങ്ങിയത്.

അതിനാൽ ദീപാരാധനയ്‌ക്കുശേഷമാണ് അയ്യപ്പനെ ദർശിച്ചത്. ദർശനം കഴിഞ്ഞ് മറ്റ് തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ അദ്ദേഹം വേഗം മടങ്ങി. ദർശന ശേഷം മാധ്യമപ്രവർത്തകരോട് ദർശനം നടത്തിയതിൽ സന്തോഷമെന്നും പറഞ്ഞ് കടന്നുപോയി.

മറ്റു പ്രതികരണങ്ങൾ നടത്തിയില്ല. ദർശനംകഴിഞ്ഞ് കുടുംബാംഗങ്ങളോടൊപ്പം ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. ശബരിമലയില്‍ നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനത്തില്‍ കോടതി അലക്ഷ്യ നടപടിയെടുക്കുമെന്ന് ഹൈക്കോടതി നിലപാടെടുത്തിരുന്നു. ശബരിമലയിലെ വിഐപി ദര്‍ശനം കോടതിയുടെ മുന്‍ ഉത്തരവുകളുടെ ലംഘനമാണ് എന്നും ദിലീപിനും ദേവസ്വം ബോര്‍ഡുകള്‍ക്കും എതിരെ നടപടിയെടുക്കേണ്ടതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിവരാസനം കീര്‍ത്തനം തീരുന്നതു വരെ ദിലീപ് എങ്ങനെ സോപാനത്ത് നിന്നുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു. ശബരിമലയിൽ എത്തിയ നടൻ ദിലീപ് നടയിൽ കൂടുതൽ സമയം നിന്നത് വിവാദമായ ശേഷം വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതോടെ തിരുനടയിലെ വിഐപി പരിഗണന ആർക്കും നൽകിയിരുന്നില്ല.