കേരള ഹൈക്കോടതി സീനിയര്‍ ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹീം ഇന്ന് വിരമിക്കും ; ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി യാത്രയപ്പ് നല്‍കുക വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ
സ്വന്തം ലേഖകന്‍
കൊച്ചി : കേരള ഹൈക്കോടതി സീനിയര്‍ ജഡ്ജിയും കേരള ലീഗല്‍ സര്‍വീസ് അതോറിട്ടി (കെല്‍സ) ചെയര്‍മാനുമായ ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം ഇന്ന് വിരമിക്കും. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും യാത്രയപ്പ് നല്‍കുക..
ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് ഇന്ന് ഫുള്‍കോര്‍ട്ട് റഫറന്‍സും യാത്രഅയപ്പും സംഘടിപ്പിച്ചിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധി, ഒന്നര വയസുകാരിയായ അലിയ ഫാത്തിമയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാദ്ധ്യമാക്കിയ വിധി തുടങ്ങി ശ്രദ്ധേയമായ നിരവധി സുപ്രധാന വിധികള്‍ ജസ്റ്റിസ് അബ്ദുള്‍ റഹീം പ്രസ്താവിച്ചിട്ടുണ്ട്.
ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹീം പെരുമ്പാവൂര്‍ വെസ്റ്റ് വെങ്ങോലയില്‍ പരേതനായ മുന്‍ ഡെപ്യൂട്ടി സെയില്‍സ്ടാക്‌സ് കമ്മിഷണര്‍ പി.കെ. ആലിപ്പിള്ളയുടെയും പരേതയായ കുഞ്ഞിബീപാത്തുവിന്റെയും മകനാണ്.
എറണാകുളം ഗവ. ലാ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി 1983 ല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 2009 ജനുവരി അഞ്ചിനാണ് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനാവുന്നത്.