
നിലവിൽ തെളിവുകൾ ഇല്ല; പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കും; പോലീസ് ഹൈക്കോടതിയിൽ
കൊച്ചി : പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ച് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഡിജിപി തന്നെയാണ് വ്യക്തമാക്കിയത്.
ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തൽമണ്ണ പൊലീസിന്റെ നടപടിക്കെതിരെയുള്ള പൊതുതാൽപര്യ ഹർജിയാണ് ഡിവിഷൻ ബഞ്ച് പരിഗണിച്ചത്.
അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാഹചര്യമൊരുക്കണമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ നിലവില്‍ തെളിവുകളില്ലെന്നും ഡിജിപി അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഉന്നത സ്ഥാനത്തുള്ളവരെ പ്രതിചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാൻ സംസ്ഥാന ആഭ്യന്ത വകുപ്പിന് ഡിവിഷന്‍ ബെഞ്ച് നിർദേശം നൽകി.
Third Eye News Live
0