
സ്വന്തം ലേഖകൻ
പാലക്കാട് : വിവാഹ ദിനത്തിൽ വധുവരൻമാർ സഞ്ചരിച്ച കാറിൽ നമ്പർപ്ലേറ്റിൽ വാഹന നമ്പറിന് പകരം വെച്ചത് ‘ജസ്റ്റ് മാരീഡ്’ ബോർഡ്. കാറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരാതിയെത്തിയതോടെ മോട്ടോർവാഹനവകുപ്പിന്റെ നടപടി. വിവാഹസംഘം സഞ്ചരിച്ചതെന്നു പറയുന്ന കാറിന്റെ ഗ്ലാസ്സിൽ ഒരു ഫോൺ നമ്പറുമുണ്ട്. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ഉടമയെ കണ്ടെത്താൻ സാധിക്കാതെ വരികെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്തരത്തിൽ മാസങ്ങൾക്ക് മുൻപ് നികുതിയടയ്ക്കാതെ ഒരു വാഹനം ഓടിയിരുന്നു. എന്നാൽ അന്ന് അത് മോട്ടോർവാഹനവകുപ്പ് അധികൃതർ പിടികൂടി നികുതിയടപ്പിച്ചിരുന്നു. ആ വണ്ടിതന്നെയാണോ ഇത് എന്ന കാര്യവും അന്വേഷിക്കുന്നതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.