video
play-sharp-fill

Friday, May 16, 2025
Homeflashജസ്റ്റിസ് വിജയ താഹിൽ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു

ജസ്റ്റിസ് വിജയ താഹിൽ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിജയ താഹിൽ രമണിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി വിനീത് കോത്താരിക്ക് ചീഫ് ജസ്റ്റീസിൻറെ താത്കാലിക ചുമതല നൽകി.

മേഘാലയ ഹൈക്കോടതിയിലേക്ക് കൊളീജിയം സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ് താഹിൽരമണി രാജിവച്ചത്. താഹിൽ രമണിയുടെ വസതിയിലെത്തി തമിഴ്‌നാട് നിയമമന്ത്രി സി.വി ഷൺമുഖം രാജി തീരുമാനം പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രാജികാര്യത്തിൽ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽരമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതികളിലൊന്നായ മേഘാലയയിലേക്ക് മാറ്റിയത് വലിയ ചർച്ചയായിരുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാൻ കൊളീജിയം തയാറാകണമെന്നു ആവശ്യപ്പെട്ട് അഭിഭാഷകർ പ്രതിഷേധം ഉയർത്തിയിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ 75 ജഡ്ജിമാരുള്ളപ്പോൾ മേഘാലയയിൽ മൂന്ന് പേർ മാത്രമാണ് ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായരിക്കേ ഗുജറാത്ത് കലാപകാലത്തെ ബിൽക്കീസ് ബനുക്കേസിൽ അടക്കം വിധി പറഞ്ഞത് താഹിൽ രമണിയാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments