
കോട്ടയം: പുസ്തക താളുകളിലെ വിവര വിതരണത്തിന് അപ്പുറം പ്രായോഗിക ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ആവാസ അവസ്ഥകളും പരിചയപ്പെടുത്തി സമ്മർദ രഹിതമായി നടത്തുന്ന ജൂനിയർ ബാസേലിയോസ് സ്കൂളിലെ വേറിട്ട അധ്യാപന രീതി മാതൃകാ പരമെന്ന് ചാണ്ടി ഉമ്മൻ.
സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിന്റെ 31-)0 വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി. എസ് ഉഷാകുമാരി നിർവഹിച്ചു.
ബ്ലോക്ക് മെമ്പർ ഗായത്രി ബിനു, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. എം രാധാകൃഷ്ണൻ, എം. ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. റെജി സഖറിയ സെന്റ് തോമസ് ഓർത്തഡോക് സ് പള്ളി വികാരി ഫാദർ അനി കുര്യാക്കോസ് വർഗീസ്, വാർഡ് മെമ്പർ നിമ്മി എ. ജോർജ്, പ്രിൻസിപ്പാൾ ജയശ്രീ കെ ബി എന്നിവർ പ്രസം ഗിച്ചു.പാമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സ്കൂൾ മാനേജരുമായ അഡ്വ. സിജു കെ ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം അഡ്വ. ചാണ്ടി ഉമ്മൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യയുടെ മുൻ വിദേശ വ്യാപാര ഡയറക്ടർ ജനറലും കേന്ദ്ര യൂണിവേഴ്സിറ്റി വൈസ് ചാൻ സലറുമായ കെ. റ്റി ചാക്കോ അവാർഡുകൾ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് വിജയികളെ ആദരിച്ചു. വൈസ് പ്രിൻസിപ്പാൾ ശ്രുതിമോൾ ജോയ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു പി. റ്റി, പി. റ്റി.എ പ്രസിഡന്റ് സുനിത മനേഷ്, ഹെഡ് ബോയ് ഗോഡ്വിൻ റോയ്, ഗേൾ സ്നേഹ സൂസൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.




