
സ്വന്തം ലേഖകൻ
കോട്ടയം : പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ പരിശുദ്ധ സുന്നഹദോസിലാണ് നിർണ്ണായക തീരുമാനം.
കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ പള്ളികൾ നിബന്ധനകൾക്ക് വിധേയമായി തുറക്കാൻ ഗവണ്മെന്റ് അനുമതി നൽകിയെങ്കിലും
സമൂഹ വ്യാപനം ഉണ്ടാകാനുള്ള സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സഭയുടെ ദേവാലയങ്ങളിൽ വിശ്വാസികൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം തുടരുവാനും തീരുമാനിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരുമല പള്ളിയിൽ സർക്കാരിന്റെ എല്ലാ കോവിഡ് 19 മാർഗനിർദേശങ്ങളും പാലിച്ചു, പരിമിതമായ ആളുകളെ പ്രവേശിപ്പിച്ചു പ്രാർത്ഥന നടത്താൻ ഉള്ള അവസരം ഒരുക്കുവാനും തീരുമാനിച്ചു.
വി. പട്ടംകൊട, വി. മാമോദീസാ ശുശ്രൂഷകൾ ഇനിയും ഒരു അറിയിപ്പ് ഉണ്ടാകും വരെ മാറ്റിവെയ്ക്കാനും ,
രോഗത്തിനോട് പൊരുതാൻ രാജ്യത്തെ ഭരണ സംവിധാനങ്ങൾക്ക് ഒപ്പം കൈകോർക്കുവാനും മലങ്കര ഓർത്തഡോക്സ് സഭാ അധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനി വിശ്വാസ സമൂഹത്തോട് ആഹ്വാനം ചെയ്തു.
പള്ളികൾ തുറക്കുന്ന സാഹചര്യം ഇപ്പോൾ ഉണ്ടായാൽ, മുൻപ് ഉണ്ടായിരുന്നതിൽ കൂടുതൽ സമൂഹ വ്യാപനത്തിന് കാരണമാകുമെന്ന വിലയിരുത്തലിലാണ് സ്വാഗതാർഹമായ ഈ തീരുമാനം പരിശുദ്ധ സുന്നഹദോസ് കൈക്കൊണ്ടത് .