സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം : സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില. രണ്ടു ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.

അറിയാം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില. കഴിഞ്ഞ ദിവസം, ഒരു പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 72,560 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 9,070 രൂപയാണ് വില. ഇതേ വിലയില്‍ തന്നെ തുടരുകയാണ് ഇന്നും സ്വർണം.

ജൂണ്‍ മാസം ആരംഭിക്കുമ്ബോള്‍ ആദ്യ ദിവസം 71,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ഇതാണ്. തൊട്ടടുത്ത ദിവസം മുതല്‍ വിലയില്‍ വൻ കുതിപ്പായിരുന്നു. ജൂണ്‍ 2ന് 240 രൂപ വർധിച്ച്‌ സ്വർണ വില 71600 രൂപയിലെത്തി. അടുത്ത ദിവസം 1040 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. പിന്നീടങ്ങോട്ട് വൻ കുതിപ്പ് തന്നെയായിരുന്നു. ജൂണ്‍ 5ന് 73040 രൂപയിലെത്തിയ സ്വർണവില അടുത്ത ദിവസവും ഇതേ വിലയില്‍ തുടർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശേഷം ജൂണ്‍ 7ന് 1200 രൂപ ഒറ്റയടിക്ക് ഇടിഞ്ഞു. ഇതോടെ 71840 രൂപയായി സ്വർണ വില. ഏതാനും നാളുകള്‍ ഈ ഇടിവ് തുടർന്നെങ്കിലും ജൂണ്‍ 11ന് വീണ്ടും സ്വർണവില വർധിച്ചു. അങ്ങനെ ജൂണ്‍ 14ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 74,560 രൂപ രേഖപ്പെടുത്തി. പിന്നീട് അടുത്ത കുറച്ചു നാള്‍ കൂടിയും കുറഞ്ഞും നിന്ന സ്വർണവില ജൂണ്‍ 25ന് 600 രൂപ കുറഞ്ഞ് വീണ്ടും 72,760 രൂപയില്‍ എത്തി. അടുത്ത ദിവസം വീണ്ടും വില ഇടിഞ്ഞു. ഇതോടെയാണ് സ്വർണവില 72560 രൂപയിലെത്തിയത്.