കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടി ; കോളേജ് വിദ്യാര്‍ഥി മരിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: കൈഞരമ്പ് മുറിച്ച് പുഴയിലേക്ക് ചാടിയ കോളേജ് വിദ്യാര്‍ഥി മരിച്ചു. ഉണ്ണികുളം ശാന്തിനഗറില്‍ കോളോത്ത് പറമ്പില്‍ അലാവുദ്ദീന്റെ മകന്‍ മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. കണയങ്കോട് പാലത്തില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിദ്യാര്‍ഥി പുഴയിലേക്ക് ചാടിയത്.
കൈഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചശേഷമാണ് ഉവൈസ് പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയത്. തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിരക്ഷാസേനയും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വട്ടോളി എളേറ്റില്‍ ഗോള്‍ഡന്‍ ഹില്‍ കോളേജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഉവൈസ്. യൂണിഫോം ധരിച്ചാണ് പാലത്തിന് സമീപമെത്തിയത്. യുവാവിന്റെ പേഴ്സില്‍നിന്ന് ഒരു മൊബൈല്‍ സിംകാര്‍ഡും കണ്ടെത്തിയിരുന്നു. അത്തോളി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.