സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഉയർന്നു ; അറിയാം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം : സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഉയർന്നു. ഇന്നലെ വില ഇടിഞ്ഞിരുന്നെങ്കിലും ദേശീയ പണിമുടക്ക് കാരണം കേരളത്തിലെ കടകളൊന്നും തുറന്നിരുന്നില്ല. അതിനാല്‍ തന്നെ ഇന്നലത്തെ വിലക്കുറവിൻ്റെ നേട്ടം ആർക്കും ലഭിച്ചില്ല. എന്നാല്‍ ഇന്ന് തിരിച്ചടിയായി വീണ്ടും വില ഉയർന്നു.

ആഗോള തലത്തിലെ താരിഫ് പ്രശ്നങ്ങളാണ് ഈ കടുത്ത ചാഞ്ചാട്ടങ്ങള്‍ക്കു കാരണം. അറിയാം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില,  ഇന്ന് പവന് 160 രൂപ ഉയർന്നു. ഇന്നലെ പവന് 480 രൂപയാണ് ഇടിഞ്ഞത്.

ഇന്ന് ഒരു ഗ്രാമിന് 20 രൂപ ഉയർന്ന് 9020 രൂപയായി. ഒരു പവന് 160 രൂപ ഉയർന്ന് 72,160 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9840 രൂപയും പവന് 78,720 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7380 രൂപയും പവന് 58,040 രൂപയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ വില കുതിക്കുന്നതു പോലെ രാജ്യാന്തര വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില 3,322.89 ഡോളറിലെത്തി. എങ്കിലും കാര്യമായ കുതിപ്പ് സംഭവിച്ചിട്ടില്ല. അല്ലായിരുന്നെങ്കില്‍ കേരളത്തിലും ഉയർന്ന മുന്നേറ്റം പ്രതീക്ഷിക്കാമായിരുന്നു.