
മാതളം ഇഷ്ട്ടമില്ലാത്തവർ കുറവായിരിക്കും അല്ലെ?.. അതിന്റെ ഗുണങ്ങൾ എന്തല്ലാമെന്ന് അറിയാമോ? വിറ്റാമിനുകള്‍, ആന്‍റി ഓക്‌സിഡന്‍റുകള്‍, ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ എന്നിവയാല്‍ സമ്ബന്നമാണ് മാതളം. നാരുകള്‍, വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ മാതളം ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.അവ എന്തൊക്കെയാണെന്ന് നോക്കാം.
1. ചര്‍മ്മത്തിന്‍റെ ആരോഗ്യം
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2. ഹൃദയാരോഗ്യം
ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാനും, എല്‍ഡിഎല്‍ അഥവാ മോശം കൊളസ്ട്രോള്‍ കുറയ്ക്കാനും, എച്ച്‌ഡിഎല്‍ (നല്ല കൊളസ്ട്രോള്‍) വർദ്ധിപ്പിക്കാനും മാതളം ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
3. ദഹനം
നാരുകളാല്‍ സമ്ബന്നമായതിനാല്‍ മാതളം ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
4. രോഗ പ്രതിരോധശേഷി
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി വൈറല്‍, ആന്‍റി ബാക്ടീരയല്‍ ഗുണങ്ങളും അടങ്ങിയ മാതളം ജ്യൂസ് കുടിക്കുന്നത് പതിവാക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
5. തലച്ചോറിന്‍റെ ആരോഗ്യം
ദിവസവും മാതളം ജ്യൂസ് കുടിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
6. ശരീരഭാരം കുറയ്ക്കാന്‍
നാരുകള്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ മാതളം ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.