play-sharp-fill
തൊണ്ടിമുതലായ ജട്ടി അടിച്ചുമാറ്റിയ സംഭവം; പ്രതിയായ ഗതാഗത മന്ത്രി ആൻ്റണി രാജുവിനെതിരായ കോടതി നടപടികൾ തുടങ്ങി

തൊണ്ടിമുതലായ ജട്ടി അടിച്ചുമാറ്റിയ സംഭവം; പ്രതിയായ ഗതാഗത മന്ത്രി ആൻ്റണി രാജുവിനെതിരായ കോടതി നടപടികൾ തുടങ്ങി

സ്വന്തം ലേഖിക

തിരുവനന്തപുരം: മയക്കുമരുന്നു കേസിന്‍റെ തൊണ്ടി മുതല്‍ മാറ്റിയ കേസില്‍ മന്ത്രി ആന്‍റണി രാജുവിനെതിരെ കോടതി നടപടി തുടങ്ങി.


ആന്‍റണി രാജുവിനെതിരായ കുറ്റപത്രം നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസെടുത്തതിലെ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് കേസ് റദ്ദാക്കിയതെങ്കിലും കോടതിക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതി രജിസ്ട്രാറ‌ര്‍ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നടപടികള്‍. തിരുവനന്തപുരം ജെഎഫ്‌എംസി -രണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്‍റണി രാജുവും, തൊണ്ടി ക്ലര്‍ക്കായ ജോസും ചേര്‍ന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്.

തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന കോടതിയോടാണ് സംഭവത്തെ കുറിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സിജെഎം ആവശ്യപ്പെട്ടത്. കോടതി നേരിട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും. തൊണ്ടിമുതല്‍ രൂപം മാറ്റം വരുത്തിയെന്ന ആരോപണം ഗുരുതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.