ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീം കോടതി; ഏറ്റവും കൂടുതല്‍ ആസ്‌തിയുള്ളത് ജസ്റ്റിസ് കെ വി വിശ്വനാഥന്; 120.95 കോടി രൂപയുടെ നിക്ഷേപം

Spread the love

ഡല്‍ഹി: ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീം കോടതി.

21 ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങളാണ് കോടതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നിലെ ഫുള്‍ കോർട്ട് തീരുമാന പ്രകാരം സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സുപ്രീം കോടതി പ്രസ്‌താവനയില്‍ വ്യക്തമാക്കി.

120.95 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ് ഏറ്റവും കൂടുതല്‍ ആസ്‌തിയുള്ളത്. പത്തുവർഷത്തിനിടെ 91 കോടി രൂപയുടെ നികുതിയാണ് അദ്ദേഹം അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചല്‍ ഫണ്ടില്‍ 7.94 നിക്ഷേപമാണുള്ളത്. ബാങ്ക് അക്കൗണ്ടില്‍ ആറുലക്ഷം രൂപയുണ്ട്.

12 ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ഇത് താമസിയാതെ അപ്‌ലോഡ് ചെയ്യുമെന്ന് സുപ്രീം കോടതി അറിയിച്ചു.