വീടിനുള്ളിൽ ചാരായം വാറ്റുന്നത് എതിർത്ത മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി

Spread the love

 

കണ്ണൂർ: പയ്യാവൂരിൽ മകനെ കുത്തിക്കൊന്ന കേസിൽ അച്ഛൻ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഉപ്പുപടന്ന സ്വദേശി സജിയാണ് സ്വന്തം മകനായ ഷാരോൺ (19) നെ കുത്തി കൊലപ്പെടുത്തിയത്.

video
play-sharp-fill

 

2020 ഓഗസ്റ്റ് 15 ആയിരുന്നു സംഭവം. വീട്ടിൽ ചാരായം വാറ്റുന്നതിന് മകൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കൊലപാതകത്തിൻ്റെ തലേദിവസം സജി വീട്ടിൽ ചാരായം വാറ്റുന്നത് ഷാരോൺ തടയുകയും ചെയ്തു. അതിൻ്റെ വൈരാഗ്യത്തിലാണ് മകനെ കൊലപ്പെടുത്തിയത്.

 

കേസിൽ 31 സാക്ഷികളെയാണ് വിസ്തരിച്ചത്. ജീവപര്യന്തം തടവു ശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group