കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ; ക്ഷേമപെന്‍ഷനും കാരുണ്യ ചികില്‍സ സഹായ കുടിശികയും അടക്കം എല്ലാം മുടങ്ങിയ അവസ്ഥ; ജഡ്ജിമാര്‍ക്ക് വാഹനം വാങ്ങാന്‍ 3.79 കോടി അനുവദിച്ച് സർക്കാർ; ഉത്തരവ് ട്രഷറി നിയന്ത്രണത്തില്‍ ഇളവ്‌ വരുത്തി

Spread the love

തിരുവനന്തപുരം: ജഡ്ജിമാർക്ക് പുതിയ വാഹനം വാങ്ങാന്‍ 3.79 കോടി അനുവദിച്ച്‌ ഉത്തരവിറങ്ങി.

കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനാല്‍ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് കോടികള്‍ അനുവദിച്ചത്. 1 ലക്ഷം രൂപക്ക് മുകളിലുള്ള ബില്ലുകള്‍ മാറാൻ ധനവകുപ്പിൻ്റെ പ്രത്യേക അനുമതി വേണം. കഴിഞ്ഞ ആഴ്ചയാണ് അത് 25 ലക്ഷമാക്കി ഉയർത്തിയത്.

ട്രഷറി നിയന്ത്രണത്തില്‍ ഇളവ് ഉള്ളതിനാല്‍ 3.75 കോടി ജഡ്ജിമാർക്ക് ഉടൻ കിട്ടും. ഈ മാസം 19 നാണ് പണം അനുവദിച്ചത്. സിവില്‍ കോടതിയിലെ ജഡ്ജിമാർക്ക് 59 ലക്ഷം, മോട്ടോർ ആക്സിഡൻ്റ് ക്ലെയിം ട്രൈബ്യൂണലിലെ ജഡ്ജിമാർക്ക് 48 ലക്ഷം, കുടുംബ കോടതിയിലെ ജഡ്ജിമാർക്ക് 1.91 കോടി എന്നിങ്ങനെയാണ് വാഹനം വാങ്ങാൻ തുക അനുവദിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ജഡ്ജിമാര്‍ക്ക് വാഹനം വാങ്ങാന്‍ കോടികള്‍ അനുവദിച്ചത്. ക്ഷേമപെന്‍ഷന്‍, ജീവനക്കാരുടെ ഡി.എ കുടിശിക, ശമ്പള പരിഷ്കരണ കുടിശിക , പെൻഷൻകാരുടെ ഡി.ആർ കുടിശിക , കർഷകരുടെ കുടിശിക , കെട്ടിട നിർമ്മാണ തൊഴിലാളികളുടെ കുടിശിക , സപ്ലൈകോയിലെ കുടിശിക, കാരുണ്യ ചികില്‍സ സഹായ കുടിശിക തുടങ്ങി എല്ലാം മുടങ്ങിയിരിക്കുകയാണ്. അപ്പോഴാണ്‌ ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയുള്ള ഉത്തരവ്.