video
play-sharp-fill
‘2018’ ലെ വെള്ളപ്പൊക്കം വെള്ളിത്തിരയിലേക്ക് ! ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ടോവിനോയും ചാക്കോച്ചനും ആസിഫും’ അടക്കം വലിയ താരനിര…മഹാ പ്രളയം പശ്ചാത്തലമാക്കി സിനിമ വരുമ്പോൾ…

‘2018’ ലെ വെള്ളപ്പൊക്കം വെള്ളിത്തിരയിലേക്ക് ! ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ടോവിനോയും ചാക്കോച്ചനും ആസിഫും’ അടക്കം വലിയ താരനിര…മഹാ പ്രളയം പശ്ചാത്തലമാക്കി സിനിമ വരുമ്പോൾ…

കേരളം അഭിമുഖീകരിച്ച 2018 ലെ വെള്ളപ്പൊക്കത്തിൻ്റെ ദുരിതവും തീവ്രതയും വെള്ളിത്തിരയിൽ ഒരുക്കാൻ സംവിധായകനും നടനുമായ ജൂഡ് ആൻ്റണി ജോസഫ്. ‘2018’ എന്നു പേരിട്ടിരിക്കുന്ന ഷൂട്ടിംഗ് പൂർത്തീകരിച്ച ചിത്രത്തിനു ‘എവരിവൺ ഈസ് എ ഹീറോ’ എന്ന കാപ്ഷനും നൽകിയിട്ടുണ്ട്. കേരളം മുഴുവൻ പ്രളയ ദുരിതം അനുഭവിച്ച നാളുകളെ വലിയ താരനിരയോടെയാണ് ചിത്രത്തിൽ ഒരുക്കുന്നത്. ടോവിനോ തോമസ്, കു‍ഞ്ചാക്കോ ബോബൻ, ആസിഫ് അലി, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, തമിഴ് യുവതാരം കലയരശൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ തുടങ്ങിയ വലിയ താരനിരയാണ് ചിത്രത്തിൽ അണി നിരക്കുന്നത്. പൃഥ്വിരാജും ഫഹദ് ഫാസിലും സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകനും താരങ്ങളും പങ്കുവെച്ചിട്ടുമുണ്ട്.

കാവ്യ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം പി.കെ. പ്രൈം പ്രൊഡക്ഷനുമായി ചേർന്നാണ് ഒരുക്കുന്നത്. വേണു കുന്നപ്പള്ളി, സി.കെ. പത്മകുമാർ, ആൻ്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജൂഡ് ആൻ്റണി ജോസഫ് തന്നെ രചനയും ഒരുക്കുന്ന ചിത്രത്തിനു അഖിൽ ജോർജ് ഛായാഗ്രഹണവും നോബിൻ പോൾ സംഗീതവും ഒരുക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ്. അഖിൽ പി. ധർമജനാണ് സഹ രചയിതാവ്.

പോസ്റ്റർ പങ്കുവെച്ച് സംവിധായകൻ ജൂഡ് ഫേസ്ബുക്ക് ഇങ്ങൻെ കുറിക്കുന്നുണ്ട്…
“4 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്യമായി പറഞ്ഞാല്‍, 2018 ഒക്ടോബർ 16ന് ഞാന്‍ ഒരു സിനിമ അനൗണ്‍സ് ചെയ്തിരുന്നു. ജാതിമത പാര്‍ട്ടി ഭേദമെന്യേ മലയാളികള്‍ ഒന്നായി വെള്ളപ്പൊക്കത്തിനെ നേരിട്ടതിനെക്കുറിച്ചൊരു വലിയ സിനിമ. കഥ കേട്ട പലരും നെറ്റി ചുളിച്ചു. മിക്ക സാങ്കേതിക പ്രവര്‍ത്തകരും ഇത് ഷൂട്ട് ചെയ്യുന്നത് ഇമ്പോസിബിൾ എന്ന് വരെ പറഞ്ഞു. കൂടെ എഴുതിയ അഖിൽ പി ധർമജൻ, എന്‍റെ അനിയന്‍ അവന്‍ മാത്രം എന്നെ ആശ്വസിപ്പിച്ചുക്കൊണ്ടിരുന്നു. കാലം കടന്ന് പോയി, കോവിഡ് വന്നു. ഈ സിനിമ എല്ലാവരും മറന്നു. പക്ഷേ എനിക്കുറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഈ സ്വപ്നം വെറുതെ വിടാന്‍ മനസനുവദിച്ചില്ല. മിക്കരാത്രികളിലും ചിന്തകള്‍, ചിലപ്പോ നിരാശ. കരഞ്ഞ് തളര്‍ന്നുറങ്ങിയിട്ടുണ്ട് ചില രാത്രികളില്‍. കാണുന്നവരുടെ മുഖത്ത് പുച്ഛം കണ്ടു തുടങ്ങി. ചിലര്‍ മുഖത്ത് നോക്കി ആ സിനിമ ഉപേക്ഷിച്ചല്ലേ, നന്നായി എന്ന് വരെ പറഞ്ഞു. ചേര്‍ത്ത് നിര്‍ത്തിയത് കുടുംബം മാത്രം. അതിനിടെ സാറാസ് സംഭവിച്ചു. അതൊരു ഊര്‍ജമായിരുന്നു. വീണ്ടും ഞാന്‍ കച്ച കെട്ടിയിറങ്ങി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്‍റോ ചേട്ടന്‍ എന്ന വലിയ മനുഷ്യന്‍ കൂടെ കട്ടക്ക് നിന്നു. എപ്പോ വിളിച്ചാലും വിളിപ്പുറത്ത് ഒരു ചേട്ടനെപ്പോലെ താങ്ങിനിര്‍ത്തി. പിന്നെ വേണു സര്‍ ഒരു ദൈവ ദൂതനെപ്പോലെ അവതരിച്ചു. കലയും സമ്പത്തും എളിമയും മനുഷ്വത്വവും ദൈവം ഒരുമിച്ച് കൊടുത്തിട്ടുള്ള ദൈവത്തിന്‍റെ ദൂതന്‍. ഞാന്‍ ഓര്‍ക്കുന്നു, വേണു സര്‍ ഈ സിനിമ ചെയ്യാം എന്ന് പറഞ്ഞ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. ഇത്തവണ സന്തോഷം കൊണ്ട്. ചങ്കും വിരിച്ച് ആർട് ഡയറക്ടർ മോഹൻദാസ്, എന്‍റെ മണിചേട്ടന്‍,അഖിൽ ജോർജ് എന്ന സഹോദരതുല്യനും പ്രതിഭയുമായ കാമറാമാൻ, എഡിറ്റർ ചമൻ എന്നിങ്ങനെ ഒരുഗ്രന്‍ ടീമിനെ തന്നെ കിട്ടി. (പോസ്റ്റ് നീളും എന്നോര്‍ത്താണ് എല്ലാവരുടെയും പേരുകള്‍ എഴുതാത്തത്). ഇന്നീ നിമിഷം ഞാന്‍ മനസ് നിറഞ്ഞാണ് നില്‍ക്കുന്നത്. ചങ്കില്‍ തൊട്ട് ഞാന്‍ പറയുന്നു, ഞങ്ങളുടെ ശരീരവും മനസും എല്ലാം കഴിഞ്ഞ 6 മാസത്തെ ഷൂട്ടിങിന് വേണ്ടി കൊടുത്തിട്ടുണ്ട്. ഇത് ഒരു ഊര്‍ജമാണ്. നമ്മളുടെ സ്വപ്നങ്ങളുടെ പിറകെ പോകുക, No matter what, or how people tell you, just chase your dreams and this entire unniverse will make it happen for you.

കാവ്യ ഫിലിംസ് ഇന്ന് മലയാള സിനിമക്ക് ഒരു മുതല്‍ക്കൂട്ടാണ്. നല്ല നല്ല സിനിമകള്‍ ചെയ്യാന്‍ നമുക്കെല്ലാവര്‍ക്കും തരുന്ന വലിയൊരു ശക്തി. വേണു സാറും, ആന്‍റോ ചേട്ടനും പത്മകുമാര്‍ സാറും ചേര്‍ന്നവതരിപ്പിക്കുന്നു”. ഇങ്ങനെയാണ് സംവിധായകൻ്റെ കുറിപ്പ് അവസാനിക്കുന്നത്. ചിത്രത്തിനും ജൂഡിനും ആശംസകളുമായി സിനിമയിലെ പ്രമുഖർ രംഗത്തു വരുന്നുണ്ട്.

Tags :