video
play-sharp-fill

‘പാവം പെപ്പെയെ അങ്ങനെ പറഞ്ഞതിലുള്ള കുറ്റബോധത്തിലാണ് ഞാനിപ്പോള്‍’; നടന്‍ ആന്റണി വര്‍ഗീസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ജൂഡ് ആന്തണി ജോസഫ്

‘പാവം പെപ്പെയെ അങ്ങനെ പറഞ്ഞതിലുള്ള കുറ്റബോധത്തിലാണ് ഞാനിപ്പോള്‍’; നടന്‍ ആന്റണി വര്‍ഗീസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ജൂഡ് ആന്തണി ജോസഫ്

Spread the love

സ്വന്തം ലേഖിക

കൊച്ചി: നടന്‍ ആന്റണി വര്‍ഗീസിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്.

പറഞ്ഞതില്‍ കുറ്റബോധമുണ്ടെന്നും പറഞ്ഞ ടോണ്‍ മാറിപ്പോയി എന്നും ജൂഡ് പറഞ്ഞു.
ഒരു അഭിമുഖത്തിനിടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘വായിലെ നാക്ക് കൊണ്ട് ഞാന്‍ ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട്. മിനിഞ്ഞാന്ന് കൂടി ഒരു അഭിമുഖത്തില്‍ പാവം പെപ്പെയെ അങ്ങനെ പറഞ്ഞതിലുള്ള കുറ്റബോധത്തിലാണ് ഞാന്‍ ഇപ്പോള്‍ ഇരിക്കുന്നത്.

ഞാന്‍ അവന്റെ പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയ്ക്ക് അഡ്വാന്‍സ് മേടിച്ച കാശുകൊണ്ടാണെന്ന് പറയുകയും ചെയ്തു. അത് സത്യമാണോ എന്നുപോലും അറിയാത്ത കാര്യമായിരുന്നു. അവന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞു ആ സമയത്ത്. അപ്പോള്‍ ആ കാശ് കൊണ്ടാണെന്ന് ഞാന്‍ വിചാരിച്ചു.

പറഞ്ഞ ടോണും മാറിപ്പോയി, പറഞ്ഞ കാര്യവും വേണ്ടായിരുന്നു. അവന്റെ സഹോദരിക്കും കുടുംബത്തിനും ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഞാന്‍ അവരോട് മാപ്പ് പറയുകയാണ്.

അത് പറയാന്‍ ഞാന്‍ അവരെ വിളിച്ചിരുന്നു, എന്നാല്‍ കിട്ടിയില്ല. പേര് പറയണ്ടായിരുന്നു. ഞാന്‍ ആ നിര്‍മാതാവിന്റെ കാര്യമേ അപ്പോള്‍ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതോര്‍ത്തപ്പോള്‍ പറഞ്ഞു പോയതാണ്.

ഉള്ളിലില്ലാത്ത ദേഷ്യമാണ് ആവശ്യമില്ലാതെ പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയി, മോഷമായിപ്പോയി’, ജൂഡ് പറഞ്ഞു.