ബോട്ടിൽ നിന്ന് ചാടുന്നതിനിടെ അപകടം ; സംവിധായകൻ ജൂഡ് ആന്റണിയ്ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : ബോട്ടിൽ നിന്നും ചാടുന്നതിനിടെ അപകടം, നടനും സംവിധായകനുമായ ജൂഡ് ആന്റണിയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വരയൻ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുമായിരുന്നു പരിക്കേറ്റത്. ശേഷം പരിക്കേറ്റ കാലുമായി ഷൂട്ടിങ് തുടരുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ വൈറലാവുകയാണ്.

സിജു വിത്സൺ, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് വരയൻ. ആലപ്പുഴയിൽ നിന്നുമായിരുന്നു ഷൂട്ടിങ്. ബോട്ടിൽ നിന്നും ചാടുമ്പോഴായിരുന്നു പരിക്കേറ്റത്. കാലിന് ചെറിയ പൊട്ടലുണ്ട്. ഒരാഴ്ച വിശ്രമമാണ് ഡോക്ടർ നിർദ്ദേശിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷെ ഇപ്പോൾ ഞാൻ ഷൂട്ടിങിന് എത്തിയില്ലെങ്കിൽ സിനിമ വൈകും. ആലപ്പുഴയിലെ ഒരു പള്ളിയിൽ വെച്ചാണ് ഷൂട്ടിങ്ങ്. മറ്റ് ആർട്ടിസ്റ്റുകളുമായുള്ള കോമ്പിനേഷൻ രംഗങ്ങളുണ്ട്. പള്ളിയിൽ ചിത്രീകരിക്കാനുള്ള അനുവാദം 12-ാം തീയതി വരെ മാത്രമാണ്. ഞാൻ വരാതിരുന്നാൽ മറ്റുള്ള ആർട്ടിസ്റ്റുകളുടെ ഡേറ്റും പ്രശ്‌നമാകുമെന്ന് ജൂഡ് പറഞ്ഞു.

ഒരു സിനിമ എടുക്കാനുള്ള പ്രയാസം എനിക്കും അറിയാവുന്നതല്ലേ. ഒരു സംവിധായകന്റെ പ്രയാസം നന്നായി മനസിലാകും. അത് കൊണ്ടാണ് പരിക്കേറ്റിട്ടും ഷൂട്ടിങ്ങിന് എത്തിയത്. നടക്കാൻ വാക്കർ വേണം, കാലിൽ ബാൻഡേജുണ്ട്. എന്നാലും സാരമില്ല ഞാൻ കാരണം സിനിമ മുടങ്ങാൻ പാടില്ല എന്നും ജൂഡ് പറയുന്നു.