
കോട്ടയം: ജെ എസ് എസ് (പി) പാർട്ടി സംസ്ഥാന പ്രസിഡന്റ് എ.വി. താമരാക്ഷനെ പുറത്താക്കിയെന്ന അവകാശ വാദവുമായി ഒരു വിഭാഗം ജെ എസ് എസ് നേതാക്കൾ കോട്ടയത്ത് വാർത്താ സമ്മേളനം നടത്തി.
2026 മാർച്ച് 1ന് ആലപ്പുഴ റെയിൻ ബാൻ ഹോട്ടലിൽ നടന്ന ജനാധിപത്യ സംരക്ഷണ സമിതി പാർട്ടിയുടെ സംസ്ഥാന കൺവെൻഷനിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനും സ്വേച്ഛാധിപത്യ പ്രവണതകൾ കൊണ്ട് പാർട്ടിയിൽ ഉൾപ്പോര് വളർത്തി പാർട്ടിക്കകത്തു പിളർപ്പ് ഉണ്ടാക്കി പുതിയ പാർട്ടി രൂപീകരിക്കും എന്ന് പറഞ്ഞു, പാർട്ടിയുടെ ആദർശങ്ങൾ തള്ളി പറഞ്ഞതിനാണ് പുറത്താക്കിയതെന്ന് നേതാക്കൾ പറഞ്ഞു.
എൻഡിഎയുടെ വിവിധ മണ്ഡലങ്ങളിൽ മത്സരിപ്പിക്കാം എന്ന് പറഞ്ഞു, വിവിധ ബോർഡ് കോർപ്പറേഷനിൽ മെമ്പർ സ്ഥാനം വാഗ്ദാനം ചെയ്‌തു സമൂഹത്തിലെ പല ആളുകളിൽ നിന്ന് പണം ചോദിച്ചുവെന്നും ഇക്കാരണത്താലാണ് താമരാക്ഷനെ പുറത്താക്കിയതെന്ന്
പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. സുരേഷ് കുട്ടനാട് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
85 പാർട്ടി അംഗങ്ങൾ പങ്കെടുത്ത 01-03-2026 -ലെ മീറ്റിംഗിൽ ഭൂരിപക്ഷം പ്രവർത്തരുടെ പിന്തുണയോടെ അഡ്വ. സി.പി. അജയകുമാർ കോഴിക്കോടിനെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ആയും വൈസ് പ്രസിഡൻ്റ് ആയി യു.കെ. കൃഷ്ണൻ, വർക്കിഗ് പ്രസിഡൻ്റ് എസ്. അനിൽകുമാർ, സംസ്ഥാന ജനൽ
സെക്രട്ടറിയായി കെ. പി. സുരേഷ് കുട്ടനാട്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയായി പി.എം. ബിജുമോൻ, സെക്രട്ടറിമാരായി റ്റി.ജി. കെ. തോമസ്, എ.വി. സബിൻ, സംസ്ഥാന സെൻന്റർ അംഗങ്ങളായി രാജി ചന്ദ്രൻ, രാധാകൃഷ്‌ണപ്പണിക്കർ എന്നിവരെ ഭൂരിപക്ഷ തീരു മാനപ്രകാരം സംസ്ഥാന കമ്മറ്റിയിൽ നിന്നും തെരഞ്ഞെടുത്തതായും അറിയിച്ചു. മറ്റ് ഭാരവാഹികളെ ഉടനെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. സുരേഷ്
അറിയിച്ചു.



