
കൊച്ചി: ‘ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ ഇന്ന് തിയേറ്ററുകളില്‍ എത്തും.
സെൻസറിങ് നടപടികള്‍ പൂർത്തിയാക്കി എട്ട് മാറ്റങ്ങളോടെയാണ് ചിത്രം തീയറ്ററില്‍ റിലീസ് ചെയ്യുന്നത്.
മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകളാണ് ഒന്നിച്ചു റിലീസ് ചെയ്യുക.
തൃശ്ശൂർ രാഗം തിയേറ്ററില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി, സംവിധായകൻ പ്രവീണ്‍കുമാർ എന്നിവരും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും സിനിമ കാണും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസം 27ന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമയില്‍ ‘ജാനകി’ എന്ന പേരുമാറ്റാതെ പ്രദർശനാനുമതി നല്‍കില്ല എന്ന് സെൻസർ ബോർഡ് നിലപാടെടുക്കുകയായിരുന്നു. സിനിമയിലെ കോടതി രംഗങ്ങളിലെ ഏഴ് ഭാഗങ്ങളില്‍ ജാനകി എന്ന പേര് മ്യൂട്ട് ചെയ്തിട്ടുണ്ട്.
സർട്ടിഫിക്കറ്റ് നല്‍കിയെന്ന് സെൻസർ ബോർഡ് അറിയിച്ചതിന് പിന്നാലെ ഇന്നലെ ഹൈക്കോടതി കേസ് തീർപ്പാക്കിയിരുന്നു.