ജെഎസ്‌കെ സിനിമ കാണാനൊരുങ്ങി ഹൈക്കോടതി; സിനിമ കണ്ടതിനുശേഷം ഹര്‍ജികള്‍ പരിഗണിക്കുമെന്ന് കോടതി

Spread the love

കൊച്ചി: ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ ‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഒഫ് കേരള’ എന്ന സിനിമ കാണാൻ ഒരുങ്ങി ഹൈക്കോടതി.

video
play-sharp-fill

ശനിയാഴ്ച സിനിമ കാണാമെന്ന് ജഡ്ജി വ്യക്തമാക്കി. സിനിമ കണ്ടതിന് ശേഷം ഹർജികള്‍ അടുത്ത ചൊവ്വാഴ്‌ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ശനിയാഴ്‌ച രാവിലെ പത്ത് മണിക്ക് പാലാരിവട്ടം ലാല്‍ മീഡിയയില്‍ വച്ചാണ് ജസ്റ്റിസ് എൻ നഗരേഷിന് മുൻപാകെ സിനിമ പ്രദർശിപ്പിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ കാണാന്‍ തീരുമാനിച്ചു. അതാണ് ശരിയായ നടപടി. കണ്ടുകഴിഞ്ഞാല്‍ ഉള്ളടക്കം അറിയാന്‍ കഴിയും. സിനിമ കാണാനുള്ള സമയം തീരുമാനിക്കാന്‍ ഹര്‍ജിക്കാരായ നിര്‍മാതാക്കളോട് കോടതി ആവശ്യപ്പെടുകയായിരുന്നു.