
സന്തോഷ വാർത്ത : ജല കായിക മേഖലയിൽ പുതിയ കാൽവെപ്പുകളുമായി മീനച്ചിലാർ ഒരുങ്ങുന്നു ; കുമ്മനം കുളപ്പുരക്കടവിൽ കയാക്കുവള്ളങ്ങൾ നീറ്റിലിറങ്ങി
സ്വന്തം ലേഖകൻ
തിരുവാർപ്പ് ഗ്രാമ പഞ്ചായത്തുമായി ജെ ആർ എസ് അക്കാദമി ചേർന്ന് വാട്ടർ സ്പോർട്സ് ട്രെയിനിങ് ന്റെ ആദ്യ പടിയായി കയാക്കിങ് പരിശീലനം തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ ഉൽഘാടനം ചെയ്തു. ജെ ആർ എസ് അക്കാഡമി ഗ്രാൻഡ് മാസ്റ്റർ അബ്ദുൽ കലാം ആസാദ് നേതൃത്വം നൽകി. കയാക്ക് ബോട്ടുകളിൽ നിരവധി കുട്ടികളും നാട്ടുകാരും ഉച്ചക്ക് 1 മണി വരെ പരിശീലനം നടത്തി.
കേരളത്തിൽ അറിയപ്പെടുന്ന പ്രധാന പഞ്ചായത്തുകളിൽ ഒന്നായി മികച്ച നേട്ടം കൈവരിച്ച സ്വരാജ് ട്രോഫി നേടിയ തിരുവാർപ്പ് സാരഥികൾ കരുത്തോടെ പുതിയ പദ്ധതികളുമായി കർമ്മ പഥത്തിൽ മുന്നേറുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രശ്മി പ്രസാദ്, ഷീനമോൾ പി എസ് രാജേഷ് സി റ്റി, രാജശ്രീ റ്റി ആർ , (പഞ്ചായത്ത് സെക്രട്ടറി ),സെമീമ വി എസ് , ബുഷ്‌റ തൽഹത്, ഷൈനി ടീച്ചർ, സംസാരിച്ചു. മറ്റു വാർഡ് മെംബേഴ്‌സ്, നസീബ് ചേരിയ്ക്കൽ, ഷമീർ ആനത്താനം, തൽഹത്ത് അയ്യൻകോയിക്കൽ ,നൗഷാദ് കുമ്മനം, തുടങ്ങിയ സാമൂഹ്യ പ്രവർത്തകരും പി എ ഡേവിസ്,ആനന്ദ് കുമാർ സാർ , ഷിനാബ്, അഫ്താബ് അഹ്‌മദ്, സനുഷ് മാധവൻ, അമീന മെഹതാബ്, വിദ്യ ടീച്ചർ തുടങ്ങിയ പ്രമുഖവ്യക്തികളും പങ്കെടുത്തു .
അവധിക്കാല സൗജന്യ കയാക്കിങ് പരിശീലനത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. താല്പര്യമുള്ള കുട്ടികൾ ജെ ആർ എസ് അക്കാഡമിയുമായി ബന്ധപ്പെടുക.
തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള ആദ്യം രജിസ്റ്റർ ചെയ്യുന്ന (നീന്തൽ അറിയാവുന്ന) കുട്ടികൾക്ക് സൗജന്യ കയാക്ക് പരിശീലനം ഏപ്രിൽ15 വരെ നടക്കുന്നതാണ്.ശക്തമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അവധിക്കാല നീന്തൽ പരിശീലനത്തിലും ട്രൈനേഴ്സിന് പുറമെ സുരക്ഷയ്ക്കായി അക്കാഡമിയുടെ ടീം ലീഡേഴ്‌സ് കൂടി പങ്കെടുക്കുന്നതാണ്.